HOME
DETAILS

മരട്: പ്രതികരിക്കാതെ സെക്രട്ടറി; പ്രതീക്ഷവിടാതെ ഫ്‌ളാറ്റുടമകള്‍

  
backup
September 23 2019 | 08:09 AM

marad-secretery-545451546545

ഡല്‍ഹി: മരട് ഫ്‌ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസില്‍ രൂക്ഷമായ വിമര്‍ശനം കേള്‍ക്കേണ്ടി വന്നതില്‍ ഒന്നും പ്രതികരിക്കാനില്ലെന്നും സുപ്രീംകോടതിയുടെ വിധി വരട്ടെ, അതിന് ശേഷമേ പ്രതികരിക്കൂവന്നും ചീഫ് സെക്രട്ടറി ടോംജോസ്. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ചീഫ് സെക്രട്ടറി കോടതി നടപടികള്‍ പൂര്‍ത്തിയാക്കി കേരളാ ഹൗസിലെത്തിയപ്പോള്‍ പ്രതികരിച്ചു.

എന്നാല്‍ തെറ്റുതിരുത്തല്‍ ഹര്‍ജിയിലടക്കം പ്രതീക്ഷയുണ്ടെന്നാണ് ഫ്‌ലാറ്റുടമകള്‍ വ്യക്തമാക്കിയത്. പല ഫ്‌ലാറ്റുടമകളായി സുപ്രീംകോടതിയില്‍ തെറ്റുതിരുത്തല്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. അത് സുപ്രീംകോടതി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഫ്‌ലാറ്റുടമകള്‍ പറയുന്നു.

ഉത്തരവ് വരട്ടെയെന്ന പ്രതികരണം മാത്രമാണ് തദ്ദേശഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നടത്തുന്നത്. കോടതിയുടെ പരാമര്‍ശങ്ങളെല്ലാം ഉത്തരവിലുണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ പരാമര്‍ശങ്ങളെ തല്‍ക്കാലം കണക്കിലെടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നീതിപൂര്‍വമായ ഉത്തരവ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് മന്ത്രി എം.എം മണി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിനും യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

International
  •  23 days ago
No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  23 days ago
No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  23 days ago
No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  23 days ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  23 days ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  23 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  24 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  24 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  24 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  24 days ago