HOME
DETAILS

പ്രകൃതി ചൂഷണം; കല്ലടിക്കോട് മേഖല തകര്‍ച്ചയുടെ വക്കില്‍

  
backup
June 15 2017 | 20:06 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%82%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 

കല്ലടിക്കോട്: സ്വകാര്യ വ്യക്തികളുടെ അനധികൃത കൈയേറ്റം കല്ലടിക്കോടിനെ തകര്‍ക്കുന്നു. ധാരാളം വനസമ്പത്തും തുപ്പനാട് പുഴയുടെ സൗന്ദര്യവും ഒത്തിണങ്ങിയ മലയോര മേഖലയാണിത്. എന്നാല്‍ പകുതിയിലധികവും സ്വകാര്യ വ്യക്തികള്‍ കൈയടക്കിയിരിക്കുകയാണ്. ഇവര്‍ മലയോരത്തുള്ള വനസമ്പത്ത് പല രീതിയിലും കടത്തി കൊണ്ടു പോവുകയാണ്.
വിസ്തൃതമായിരുന്ന തുപ്പനാട് പുഴ ചെറിയ നീര്‍ച്ചാലായി മാറി പുഴയുടെ ഇരുവശത്തും അനധികൃത കയ്യേറ്റമാണ്. അധികൃതരാവട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുന്നു.
കരിമ്പ വില്ലേജ് ഓഫിസിന്റെ തൊട്ട് പിന്നിലെ പനക്കാതോട്ടത്തിന്റെ കൈവശ സ്ഥലത്തിലെ കുന്നുകള്‍ ഇടിച്ചു നിരത്തുകയാണ്. വര്‍ഷങ്ങളായി തുടരുന്ന മണ്ണ് ഇടിച്ചു നികത്തലിനെതിരേ നടപടിയെടുക്കേണ്ടവര്‍ മൗനം പാലിക്കുകയാണ്. വില്ലേജ് ഓഫിസിന്റെ തൊട്ട് പിന്നിലാണ് ഈ നികത്തല്‍. അനുമതിയില്ലാതെയാണ് ഇത് നടത്തുന്നത്.
ദേശീയ പാതയില്‍നിന്ന് കാണാത്ത തരത്തില്‍ ഷീറ്റു കെട്ടിമറച്ചാണ് രാത്രികാലങ്ങളില്‍ മണ്ണ് കടത്തുന്നത്. മൂന്നും നാലും ജെ.സി.ബികള്‍ ഉപയോഗിച്ച് പത്തില്‍ കൂടുതല്‍ ലോറികളാണ് മണ്ണ് കയറ്റി പോകുന്നത്. പരിസ്ഥിതി ലോല പ്രദേശമായ പാലക്കയം വില്ലേജിനു കീഴിലും നടക്കുന്നത് പകല്‍ കൊള്ളയാണ്.
ഇവിടെ വനസമ്പത്ത് വെട്ടി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ കൊണ്ടു പോകുമ്പോള്‍ അത് സ്വകാര്യ തടികളായി മാറുന്നു.
ആറ്റില വെള്ളച്ചാട്ടത്തിനു സമീപം മാത്രം സ്വകാര്യ വ്യക്തികള്‍ ചുരുങ്ങിയത് 40 ഏക്കര്‍ സ്ഥലം കൈയേറിയതായറിയുന്നു. അടുത്തിടെ വന്ന റിസോര്‍ട്ടിലേക്കാവശ്യമായ വെള്ളമെടുക്കുന്നതും തുപ്പനാട് പുഴയില്‍നിന്നാണ്.
മാത്രമല്ല റിസോട്ടില്‍നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നതും പുഴയിലേക്കാണ്. തുപ്പനാട് പുഴയുടെ കൈവരിയായ ചീനിക്കടവും മണലെടുപ്പ് ഭീഷണിയിലാണ്.
ഇതുമൂലം ഗര്‍ത്തങ്ങളും രൂപപ്പെട്ടു കഴിഞ്ഞു. ഇതിനെതിരേ നടപടിയെടുക്കണമെന്നാവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago