ബഹുനില മന്ദിരങ്ങള്‍ അഗ്‌നിശമന ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന്
തിരുവനന്തപുരം: മണ്‍വിളയില്‍ സ്വകാര്യ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലുണ്ടായ വന്‍തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബഹുനില കെട്ടിടങ്ങളില്‍ അഗ്നിശമന ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഡി.ജി.പി, അഗ്‌നിശമന വിഭാഗം മേധാവി, തദ്ദേശ സ്വയംഭരണ സെക്രട്ടറി എന്നിവര്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണം. കേസ് ഡിസംബര്‍ 4ന് പരിഗണിക്കും.
അഗ്‌നിശമന ഉപകരണങ്ങള്‍ കൃത്യമായി സ്ഥാപിക്കാന്‍ സംസ്ഥാനത്തെ പല ബഹുനില സ്ഥാപനങ്ങളും ശ്രമിക്കാറില്ലെന്ന പരാതിയിലാണ് നടപടി. തദ്ദേശ സ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നമ്പര്‍ കരസ്ഥമാക്കാറുള്ളതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ പരാതിയില്‍ പറയുന്നു. അഗ്നിശമന ഉപകരണങ്ങള്‍ സ്ഥാപിച്ചെന്ന് പറഞ്ഞ് കെട്ടിട നമ്പര്‍ വാങ്ങിയ ശേഷം ഫ്‌ളാറ്റുകളും മറ്റും അത്തരം സ്ഥലങ്ങള്‍ കാര്‍പോര്‍ച്ച് ആക്കി മാറ്റും. അഗ്നിബാധയുണ്ടായാല്‍ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാത്തതിനാല്‍ തീ നിയന്ത്രിക്കാനാവില്ല.
വന്‍തോതില്‍ അഗ്നിബാധയുണ്ടായാല്‍ വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന ഫയര്‍എഞ്ചിന്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇത് ഉപയോഗിച്ചാണ് മണ്‍വിളയില്‍ തീ കെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."