ഭരണഘടനയനുസരിച്ച് ജീവിക്കാനുള്ള അവകാശത്തില്‍ കടന്നുകയറ്റം അനുവദിക്കരുത്: കടയ്ക്കല്‍
കൊല്ലം: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മത വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള ഓരോ പൗരന്റേയും അവകാശത്തില്‍ കടന്ന് കയറി മതേതരത്വ ധ്വംസനം നടത്താന്‍ ആരെയും അനുവദിക്കരുതെന്ന് ജമാഅത്ത് ഫെഡറേഷന്‍സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി. കൊട്ടാരക്കര താലൂക്ക് ജമാഅത്ത് ഫെഡറേഷന്റേയും ജമാഅത്ത് യൂനിയന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നബിദിന സമ്മേളനത്തിന്റേയും റാലിയുടേയും സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബരി മസ്ജിദ് വിഷയത്തില്‍ ചിലര്‍ കോടതിയെ ഭീഷണിപ്പെടുത്തി അനുകൂല വിധിയുണ്ടാക്കാന്‍ശ്രമിക്കുകയാണ്. 1992 ഡിസംബര്‍ ആവര്‍ത്തിക്കും എന്ന തരത്തിലുള്ള വെല്ല് വിളികളും വര്‍ഗീയവിദ്വേഷ പ്രസ്താവനകളും കലാപത്തിലൂടെ രാഷ്ട്രീയ ലാഭം നേടാനുള്ള ആസൂത്രിത ശ്രമമാണെന്നും ഇതിനെതിരില്‍ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ അഷറഫ് ബദ്‌രി അധ്യക്ഷനായി. ജെ. സുബൈര്‍, തലവരമ്പ് സലീം, ജെ.ഷംസുദ്ദീന്‍, ഡോ.എം.എസ്. മൗലവി, ഇമാമുദീന്‍ മാസ്റ്റര്‍, എസ്.എം.ഹസന്‍, എം.എ.സത്താര്‍, എം. തമീമുദ്ദീന്‍, യൂസുഫുല്‍ ഹാദി ,അയ്യൂബ് മൗലവി, ഷാജഹാന്‍, മഞ്ഞപ്പാറ വാഹിദ്, നാസിമുദ്ദീന്‍ മൗലവി, കലാം,മഞ്ഞപ്പാറ ഷംസുദീന്‍, അഷ്‌റഫ് കൊടിവിള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."