HOME
DETAILS

ആ സ്വപ്നങ്ങള്‍ തകര്‍ത്തതില്‍ നിങ്ങള്‍ക്കെന്ത് ലഭിച്ചു?

  
backup
September 23 2019 | 20:09 PM

orphange-human-trafficking-case-in-kerala-dact-check-24-09-2019

 

 


വ്യാജ യോഗ്യതയിലൂടെ വിവിധ സ്ഥാപനങ്ങളുടെ അമരക്കാരായ ആറു വി.സിമാരെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇടയ്ക്കിടെ മലയാള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാലത്തു തന്നെയാണ് മതിയായ രേഖകളില്ലെന്നു പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും യതീംഖാനകളിലേക്ക് വന്ന നൂറുകണക്കിന് കുട്ടികളുടെ പഠനം നിഷേധിച്ചത്. സംഭവം കുട്ടിക്കടത്താണെന്ന് ആരോപിച്ച് ഒരുവിഭാഗം അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ നിരന്തരം വാര്‍ത്തനല്‍കുകയും ചെയ്തു. യതീംഖാനകളുടെ മേലില്‍ വ്യാജവാര്‍ത്തകള്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി. ഭിക്ഷാടനമാഫിയ, ലൈംഗിക ചൂഷണം, ഭീകരപ്രവര്‍ത്തന റിക്രൂട്ട്‌മെന്റ്... തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ടുകളൊക്കെയും. സംഭവത്തെ ഭീകരപ്രവര്‍ത്തനവുമായി ബന്ധിപ്പിച്ചു കേരളത്തിലെ 'നവോഥാന' മുന്നേറ്റത്തിന്റെ നേതൃത്വത്തിലുള്ള നേതാവ് ലേഖനമെഴുതി. കുട്ടികള്‍ക്കെന്താ അവരുടെ നാട്ടിലെ സ്‌കൂളില്‍ തന്നെ പഠിച്ചാലെന്നായിരുന്നു അന്നത്തെ ഉത്തരവാദപ്പെട്ട മന്ത്രി ചോദിച്ചത്.
ഒരേസമയം സര്‍ക്കാര്‍ ഫണ്ടും വിദേശഫണ്ടും വാരിക്കൂട്ടുകയാണ്, അനാഥത്വം വിറ്റു പണമുണ്ടാക്കുന്നു, മലബാര്‍ മേഖലയില്‍ കുടില്‍ വ്യവസായം പോലെയാണ് അനാഥാലയ നടത്തിപ്പ്, ഇതിന്റെ മറവില്‍ ലൈംഗികചൂഷണവും നടക്കുന്നുണ്ട്, നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളാണ് ഇവ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് സംഘ്പരിവാര്‍ മുഖപത്രം ജന്‍മഭൂമി അന്ന് 'കാരുണ്യത്തിന്റെ മതില്‍ കെട്ടിനുള്ളില്‍' എന്ന പരമ്പരയില്‍ എഴുതിയിരുന്നത്.
ബിഹാറിലും ജാര്‍ഖണ്ഡിലും പിന്നാക്ക വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തിന് അവിടത്തെ സര്‍ക്കാര്‍ ചില പദ്ധതിയേതര സഹായങ്ങള്‍ നല്‍കിവരികയായിരുന്നു. ആ സാഹചര്യത്തിലാണ് അവിടെ നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന അസത്യങ്ങളും അടങ്ങിയതായിരുന്നു ജന്‍മഭൂമിയുടെ റിപ്പോര്‍ട്ട്. ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികളെ മലയാളം മീഡിയത്തില്‍ പഠിപ്പിച്ചതിനെയും പത്രം പരിഹസിച്ചിരുന്നു. എന്നാല്‍, ഏഴാം ക്ലാസ് വരെ ബിഹാറില്‍ പഠിച്ച മുഹമ്മദ് സാബിഖ് അന്‍സാരി എട്ട് മുതല്‍ മുക്കം യതീംഖാനയില്‍ മലയാളം മീഡിയത്തില്‍ പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മലയാളം ഉപവിഷയത്തിന് എ പ്ലസ് നേടിയെന്നതായിരുന്നു സത്യം.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എച്ച്.എല്‍ ദത്തു അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മുന്‍പാകെ, കേരളത്തില്‍ ബാലവേല നടക്കുന്നില്ലെന്നും കുട്ടിക്കടത്ത് ഉണ്ടായിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതു പച്ചക്കള്ളമായിട്ടാണ് സംഘ്പരിവാര മുഖപത്രവും ചില സാംസ്‌കാരിക നായകരും അന്ന് പറഞ്ഞിരുന്നത്. എന്നാല്‍, സംഭവം കുട്ടിക്കടത്ത് അല്ലെന്ന് സംഘ്പരിവാര്‍ ഭരണത്തിലുള്ള ബിഹാര്‍ സര്‍ക്കാരും ഇപ്പോള്‍ സുപ്രിംകോടതിയെ അറിയിച്ചിരിക്കുകയാണ്. ബിഹാറിലെ ശിശുക്ഷേമവകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍, രക്ഷിതാക്കളുടെ അനുമതിയോടെ കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കേരളത്തില്‍ പോയതെന്ന് ബോധ്യപ്പെട്ടതിനാലാണ് 'കുട്ടിക്കടത്ത്' അല്ലെന്നും ബാലവേല നടന്നിട്ടില്ലെന്നും വ്യക്തമാക്കി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതെന്നായിരുന്നു മറുപടി ലഭിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് ബിഹാറും ജാര്‍ഖണ്ഡും. 2011ലെ സെന്‍സസ്പ്രകരം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ആകെയുള്ള 35ല്‍ ഏറ്റവും പിന്നിലാണ് ബിഹാര്‍. 32ാം സ്ഥാനത്താണ് ജാര്‍ഖണ്ഡ്. ബിഹാറില്‍നിന്ന് ഭഗല്‍പൂര്‍ സ്വദേശികളായിരുന്നു കൂടുതലായി കേരളത്തിലെ യതീംഖാനകളിലേക്ക് വന്നത്. ബിഹാറില്‍ മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശംകൂടിയാണ് രാജ്യത്തിന്റെ പട്ടുനഗരമായ ഭഗല്‍പൂര്‍. ഇപ്പോഴും ഭഗല്‍പൂരിലെ മിക്കവീട്ടില്‍ നിന്നും കേള്‍ക്കാം പട്ടുനൂല്‍ നെയ്യുന്ന യന്ത്രങ്ങളുടെ ശബ്ദം.
1989ല്‍ ഇവിടെ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയകലാപം പക്ഷേ മുസ്‌ലിംകളെ സാമ്പത്തികമായി വളരെയധികം തളര്‍ത്തി. ആയിരത്തോളം മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും വന്‍തോതില്‍ സ്വത്ത് നശിപ്പിക്കപ്പെടുകയുമുണ്ടായി. മുക്കം യതീംഖാനയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഭഗല്‍പൂരിലെ മുഹമ്മദ് സാബിഖ് അന്‍സാരിയുടെ പിതാവിനും കലാപത്തില്‍ സഹോദരനെ നഷ്ടപ്പെട്ടു. തോക്കുകളുമായാണ് അക്രമികള്‍ അഴിഞ്ഞാടിയതെന്നു പറഞ്ഞ അദ്ദേഹം, രണ്ടുപേരെ ചേര്‍ത്തുനിര്‍ത്തി ഒരു ബുള്ളറ്റ് കൊണ്ട് അക്രമികള്‍ കൊലപ്പെടുത്തിയ കാര്യവും ഓര്‍ത്തെടുക്കുകയുണ്ടായി. കലാപം ഭഗല്‍പൂരിലെ മുസ്‌ലിംകളെ സാമൂഹികമായും തകര്‍ത്തു.
ഇതിനെക്കാള്‍ കഷ്ടമാണ് മുക്കം യതീംഖാനയില്‍ പഠിച്ചിരുന്ന ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്ന വസന്ത പോലുള്ള പ്രദേശങ്ങള്‍. ജാര്‍ഖണ്ഡിലെ നഗരപ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആവശ്യത്തിന് ഉണ്ടെങ്കിലും ഗ്രാമങ്ങളില്‍ അങ്ങനെയല്ല സ്ഥിതി. ഉള്ള സ്‌കൂളുകളില്‍ തന്നെ സൗകര്യങ്ങളും അധ്യാപകരും കുറവ്. വസന്തയ്ക്ക് സമീപത്തുള്ള സ്‌കൂളിന്റെ ഉദാഹരണം അവിടെയുള്ള ഗ്രാമമുഖ്യന്‍ വിവരിച്ചു. ആകെ നാല് അധ്യാപകര്‍ മാത്രം. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം, ശമ്പളം, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് പിന്നാലെ പോവാന്‍ മാത്രമെ അധ്യാപകര്‍ക്കു സമയമുള്ളൂ. അതിനാല്‍ ദിവസവും ഒന്നിലധികം പിരീയഡുകളില്‍ അധ്യാപകരുണ്ടാവില്ല. സ്‌കൂളില്‍ നിന്നുള്ള പാലും ഉച്ചഭക്ഷണവും ലഭിക്കാനായി മാത്രം കുട്ടികള്‍ വരികയും ചെയ്യും. അതിനാല്‍ അവ വിതരണം ചെയ്യാനേ അധ്യാപകര്‍ക്ക് സമയമുള്ളൂ - ഗ്രാമമുഖ്യന്‍ പറഞ്ഞു.
കേരളത്തിലെ ചില ഉദ്യോഗസ്ഥരുടെ വര്‍ഗീയ മനസ്ഥിതി കാരണം പഠനം നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള അന്വേഷണ പരമ്പര ഇവിടെ അവസാനിപ്പിക്കുന്നതിനു മുന്‍പായി ഒരു കാര്യം കൂടി. 550 കുട്ടികളെയാണ് കടത്താന്‍ ശ്രമിച്ചതെന്നും അഞ്ചിനും പതിനഞ്ചിനും ഇടയ്ക്ക് പ്രായമുള്ള ആ കുട്ടികള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും എസ്.എന്‍.ഡി.പി മുഖപത്രമായ യോഗനാദത്തില്‍ 2014 ജൂണില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറിയും പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ വെള്ളാപള്ളി നടേശന്‍ ആശങ്കപ്പെട്ടിരുന്നു. 'വിദേശത്തേക്ക് കയറ്റി അയക്കല്‍, വൃക്ക എടുത്ത് വില്‍ക്കല്‍, അംഗഭംഗം വരുത്തി ഭിക്ഷാടനമാഫിയക്കു വില്‍ക്കല്‍, ലൈംഗികചൂഷണത്തിനും ബാലവേലയ്ക്കും ഉപയോഗിക്കല്‍ എന്നിവ ഇതിന് പിന്നില്‍ ഉണ്ടാവാം. മതഭീകരവാദികള്‍ പാത്തും പതുങ്ങിയും കേരളത്തില്‍ പരിശീലനം നല്‍കുന്നുണ്ടെന്നും' കൂടി മുഖപ്രസംഗത്തില്‍ വെള്ളാപള്ളി പറഞ്ഞുവച്ചിരുന്നു. കുട്ടികളുടെ ഭാവി എന്താവുമെന്ന് വെള്ളാപള്ളി അടക്കമുള്ളവര്‍ ആകുലപ്പെട്ടത് അവരോടുള്ള ഇഷ്ടം കൊണ്ടായിരിക്കില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാവുന്നതേയുള്ളൂ.
എന്നാലും വെള്ളാപള്ളി അടക്കമുള്ളവരുടെ അറിവിലേക്കായി ഒരു കാര്യം കൂടി ആവര്‍ത്തിച്ച് അന്വേഷണ പരമ്പര പൂര്‍ത്തിയാക്കുകയാണ്. പഠനം നിഷേധിക്കപ്പെട്ടതോടെ ആ കുട്ടികളില്‍ പലരും തങ്ങളുടെ മൗലികാവകാശമായ പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ, ഇന്ത്യയില്‍ നിയമംമൂലം നിരോധിക്കപ്പെട്ട ബാലവേല ചെയ്യുകയായിരുന്നു. ഇക്കാര്യം വ്യക്തമായ സ്ഥിതിക്ക് ഇനി എന്ത് പ്രതികരണം ആണ് നിങ്ങള്‍ക്കുള്ളത്?. ഭീതിയുളവാക്കുന്ന ഇല്ലാക്കഥകള്‍ നിര്‍മിച്ചതിലൂടെ ഒരു വിഭാഗത്തെ അപരവല്‍ക്കരിച്ചെന്നല്ലാതെ നിങ്ങള്‍ക്ക് എന്ത് ലഭിച്ചു?. വലിയ സ്വപ്നങ്ങളുമായി വണ്ടി കയറിയ കുറച്ചധികം കുട്ടികളുടെ പഠനവും സ്വപ്നവുമെല്ലാം തന്റെ കാരണത്താല്‍ നശിച്ചെന്ന് തിരിച്ചറിയുന്ന നിമിഷം മനുഷ്യത്വമുള്ള ഏതൊരാളും ഒന്ന് തലതാഴ്ത്തും.

(അവസാനിച്ചു)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago