ജാമ്യത്തിലിറങ്ങിയ പ്രതിയുടെ വീട്ടില്‍ കഞ്ചാവ് ചെടി കണ്ടെത്തി
പത്തനാപുരം: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ആളുടെ വീട്ടുപറമ്പില്‍ കഞ്ചാവ് ചെടി കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ യുവാവിനെ എക്സൈസ് സംഘം തിരയുന്നു.
തലവൂര്‍ അലക്കുഴി ഗിരീഷ് ഭവനില്‍ വള്ളി ഗിരീഷ് എന്ന ഗിരീഷിന്റെ പറമ്പില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പത്തനാപുരം റേഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
വീട്ട് പറമ്പിലെ വാഴകള്‍ക്കിടയില്‍ നട്ട് വളര്‍ത്തിയ നിലയിലായിരുന്നു ചെടികള്‍. മുപ്പത് സെന്റീമീറ്ററോളം ഉയരമുള്ള ചെടിക്ക് ഒരു മാസത്തോളം വളര്‍ച്ചയുണ്ട്. വെട്ടിക്കവലയിലെ ഒരു കൊലപാതക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരേ നാല് കഞ്ചാവ് കേസുകളും ആറ് അബ്കാരി കേസുകളും നിലവിലുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ വി ജെ മധു, പ്രിവന്റീവ് ഓഫിസര്‍മാരായ വൈ ഷിഹാബുദീന്‍, കെ എസ് രാജേഷ്, സന്തോഷ് വര്‍ഗ്ഗീസ്, സിവില്‍ ഓഫിസര്‍മാരായ ഷാജി, വിഷ്ണു, അനില്‍കുമാര്‍, മനു, നിഥിന്, ശ്രീനാഥ്, വി സരിത എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."