HOME
DETAILS
MAL
റേഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകത ഗുണഭോക്താക്കളെ വലച്ചു
backup
June 15 2017 | 20:06 PM
പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ടൗണ്‍ റേഷന്‍ കടയിലെ റേഷന്‍ കാര്‍ഡ് വിതരണം ഗുണഭോക്താക്കളെയും ഉദ്യോഗസ്ഥരെയും ഒരുപോലെ പ്രയാസത്തിലാക്കി.
രണ്ടായിരത്തിനടുത്ത് വരുന്ന റേഷന്‍ കാര്‍ഡുകള്‍ ഒറ്റ ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കാനുള്ള ശ്രമമാണ് ദുരിതമായത്. അഞ്ച് മണിവരെ മാത്രമെ വിതരണം ഉണ്ടായിരികകുകയുള്ളൂവെന്നറിയിച്ചെങ്കിലും അഞ്ച് മണിക്ക് ശേഷവും നൂറു കണക്കിനാളുകള്‍ കാര്‍ഡ് വാങ്ങിച്ചിട്ടേ പോകൂ എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. തീര്‍ത്തിട്ടേ പോകൂ എന്ന തീരുമാനം ഉദ്യോഗസ്ഥരും എടുത്തതോടെ ഗുണഭോക്താക്കളും ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
ദ്യോഗസ്ഥരുള്പ്പെടെ പലരും കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ നിന്നാണ് നോമ്പ് തുറന്നത്. രാവിലെ മുതല്‍ തന്നെ വന്‍തിരക്കായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."