സംസ്ഥാനത്തെ ഏറ്റവും വേഗമേറിയ യാത്രാബോട്ട് 'വേഗ 120' ഇന്ന് മുതല്‍ സര്‍വിസ് ആരംഭിക്കും
പൂച്ചാക്കല്‍: ജലഗതാഗതവകുപ്പിന്റെ കേരളത്തിലെ ഏറ്റവും വേഗമേറിയ യാത്രാബോട്ട് 'വേഗ-120' ഇന്ന് മുതല്‍ വേമ്പനാട്ട് കായലില്‍ സര്‍വിസ് തുടങ്ങും.
വിനോദസഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്നതാണ് അതിവേഗ എ.സി ബോട്ട് സര്‍വിസ്. ദിവസേന വൈക്കത്ത് നിന്ന് 7.30ന് പുറപ്പെടും. 9.30ന് എറണാകുളത്ത് എത്തും.
വൈകീട്ട് 5.30ന് പുറപ്പെട്ട് 7.30ന് വൈക്കത്ത് എത്തും. രാവിലെ എറണാകുളത്ത് എത്തിയശേഷം വൈകീട്ട് വരെ അവിടെ സര്‍വിസ് നടത്തും.
വൈക്കം-എറണാകുളം അതിവേഗ ബോട്ട് സര്‍വിസിനെ ബന്ധിപ്പിച്ച് നാല് കണക്ഷന്‍ സര്‍വിസുകളും ഉണ്ട്.
വൈക്കത്ത് നിന്ന് തവണക്കടവിലേക്കും തേവര ഫെറിയില്‍ നിന്ന് കാക്കനാട്ട് വൈറ്റില എന്നിവിടങ്ങളിലേക്കും പിന്നെ പെരുമ്പളം സൗത്തില്‍ നിന്ന് പൂത്തോട്ടയ്ക്കുമാണ് ബോട്ട് സര്‍വിസ് നടത്തുന്നത്.
എ.സി. ക്യാബിനില്‍ നാല്പത് സീറ്റും, സാധാരണ ക്യാബിനില്‍ 80 സീറ്റുകളുമാണുള്ളത്.സാധാരണ ക്യാബിന് 40 രൂപയും, എ.സി. ക്യാബന് 80 രൂപയുമാണ് നിരക്കുകള്‍. വൈക്കം, പെരുമ്പളം സൗത്ത്, പാണാവള്ളി, തേവര ഫെറി, എറണാകുളം എന്നിവിടങ്ങളിലാണ് പ്രധാന സ്റ്റോപ്പുകള്‍. എന്നാല്‍ അരൂക്കുറ്റി ബോട്ട് ജെട്ടിയില്‍ നിന്നും സ്റ്റോപ്പ് ഒഴിവാക്കിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ബോട്ട് അടുപ്പിക്കാനുള്ള ആഴമില്ലാത്തതിനെ തുടര്‍ന്നാണ് അരൂക്കുറ്റി ഒഴിവാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് രാവിലെ വൈക്കം ബോട്ട് ജെട്ടിയില്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."