കോഴി ഇറച്ചി വില വര്‍ധന: സര്‍ക്കാര്‍ ഇടപെടണമെന്ന്
ആലപ്പുഴ: കേരളത്തില്‍ വര്‍ധിച്ചു വരുന്ന കോഴി ഇറച്ചി വില വര്‍ധനവിനെതിരേ സര്‍ക്കാര്‍ ഇടപെടണമെന്ന് എ.സി.എം.എ ,ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ എം നസീര്‍ ,ജനറല്‍ സെക്രട്ടറി എസ് എച്ച്. ശിഹാബ് ആവശ്യപ്പെട്ടു.
കേരളാ ലോബിയും തമിഴ്‌നാട് ലോബിയും ചേര്‍ന്ന് ദീപവലി മുന്നില്‍ കണ്ട് കോഴി വില കുത്തനെ കൂട്ടിയിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. എന്നാല്‍ ഇടക്കാലത്ത് തങ്ങള്‍ ഇതിനെതിരേ പ്രതികരിച്ചപ്പോള്‍ കിലോ ഒന്നിന് 60 രൂപ കുറവു വരുത്തിയിരുന്നതാണ് എന്നാല്‍ ഇപ്പോഴത്തെ വില വര്‍ധന ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് തമിഴ്‌നാട്ടില്‍ നിന്ന് ആലപ്പുഴ ജില്ലയില്‍ എത്തിക്കുന്ന ഇറച്ചി കോഴികള്‍ക്ക് ഇരു ലോബികളുടേയും ഒത്തുകളി മൂലം വന്‍ വില നല്‍കേണ്ടി വരുന്നത് ജനദ്രോഹ പരമായ നടപടിയാണ്.
സാധാരണക്കാരായ ജനങ്ങള്‍ തുച്ചമായ പണം മുടക്കി കോഴി ഇറച്ചി വാങ്ങന്‍ ശ്രമിക്കുമ്പോള്‍ ലോബികളുടെ ഒത്തുകളി ഇരുട്ടടി ഏല്‍പ്പിക്കുന്നതിന് തുല്യമാണ.് ഇത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ധനമന്ത്രി മുന്‍കൈ എടുത്ത് പ്രശനത്തിന് പരിഹാരം കാണമെന്നും അല്ലാത്തപക്ഷം ബഹിഷ്‌ക്കരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ സംയുക്തമായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."