വേങ്ങരയില്‍ ഡെങ്കിപ്പനി വ്യാപകം
വേങ്ങര: വേങ്ങരയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ ഡെങ്കിപ്പനി നിയന്ത്രിക്കാനാവാതെ ആരോഗ്യ വകുപ്പ് അധികൃതര്‍.
500 ലേറെ പേര്‍ ഒരു മാസത്തിനിടെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. ആയിരത്തിലധികം പേര്‍ വിവിധ രോഗങ്ങള്‍ ബാധിച്ച് സി.എച്ച്.സിയില്‍ ദിവസേന പരിശോധനക്കെത്തുന്നുണ്ടെങ്കിലും ഭൂരിഭാഗവും വിവിധ തരം പനി ബാധിതരാണ്. വേങ്ങര കുറ്റാളൂര്‍, വെട്ടുതോട്, പാണ്ടികശാല, കൂരിയാട്, മാട്ടില്‍ പളളി, കൂരിയാട്, പാക്കടപ്പുറായ, ഇരിങ്ങല്ലൂര്‍, വലിയോറ, കിളിനക്കോട്, നെല്ലിപ്പറമ്പ് എന്നീ സ്ഥലങ്ങളിലാണ് ഡെങ്കിപ്പനി വ്യാപകമായത്. ആരോഗ്യ വകുപ്പ് അധികൃതരും വിവിധ സന്നദ്ധ പ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും സജീവമാക്കിയെങ്കിലും പനി നിയന്ത്രിക്കാനാവുന്നില്ല. ബ്ലോക്ക് പരിധിയില്‍ കൊതുക് നിര്‍മാര്‍ജനത്തിന് ഫോഗിങ് യന്ത്രം ലഭ്യമാണെങ്കിലും പനി വ്യാപകമായതോടെ ഉപയോഗം ഫലപ്രദമല്ലാതായി.
എസ്.എസ് റോഡ് സൗഹൃദ കൂട്ടായ്മയും ഊരകം ഗവ. ഹോമിയോ ഡിസ്പന്‍സറിയും സംയുക്തമായി വെട്ടുതോട്് മദ്്‌റസയില്‍ സംഘടിപ്പിച്ച ഡെങ്കിപ്പനി ബോധവല്‍ക്കരണം പഞ്ചായത്ത്് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സൗജന്യ മരുന്ന് വിതരണ ഉദ്ഘാടനം ഡോ. ഉഷാറാണി നിര്‍വഹിച്ചു. കെ.സി ജാബിര്‍ അധ്യക്ഷനായി. ടി. മോഹന്‍ദാസ ക്ലാസ് നയിച്ചു. കെ.പി ഫസല്‍, വി.ടി മൊയ്തീന്‍, പറമ്പില്‍ ആയിശാബി, കെ.കെ രാമകൃഷ്ണന്‍, ടി.വി റഷീദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."