സംസ്ഥാന പാതയില്‍ ബസ് പഞ്ചിങ്ങ് സ്റ്റേഷന് പുനരാരംഭിച്ചു
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ മാസങ്ങളായി നാഥനില്ലാതെ കിടന്ന പൊലിസ് പഞ്ചിങ്ങ് സ്റ്റേഷനില്‍ ഇന്നലെ പരീക്ഷണാടിസ്ഥാനത്തില്‍ പഞ്ചിങ് ആരംഭിച്ചു. സ്വകാര്യ ബസുകളുടെ അമിത വേഗതക്ക് തടയിടുന്നതിനും അപകടങ്ങള്‍ കുറക്കുന്നതിനുമായി ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ ചിയ്യാനൂര്‍ താടിപ്പടിയില്‍ ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മിച്ച പഞ്ചിങ്ങ് സ്റ്റേഷന് മാസങ്ങളായി പൊലിസിന്റെ കുറവ് മൂലം പ്രവര്‍ത്തിച്ചിരുന്നില്ല.
ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ് മുന്‍കൈയെടുത്താണ് പുതിയ സംവിധാനത്തോടെ ബാര്‍കോര്‍ഡ് റീഡര്‍ സഹിതമുള്ള പഞ്ചിങ്ങ് പൂര്‍ണമായും പുനരാരംഭിക്കുന്നത്. ബസുകള്‍ക്ക് നല്കുന്ന ബാര്‍കോര്‍ഡ് റീഡര്‍ സഹിതമുള്ള ഐ.ഡി കാര്‍ഡ് പഞ്ചിങ്ങ് സ്റ്റേഷനില്‍ സ്ഥാപിക്കുന്ന റീഡര്‍ സംവിധാനത്തില്‍ ഇന്‍സെര്‍ട്ട് ചെയ്താല്‍ ബസുകള്‍ പഞ്ചിങ്ങ് ചെയ്യുന്ന സമയവും നിയമ ലഘനങ്ങളും സെര്‍വര്‍ സിസ്റ്റം വഴി സ്റ്റേഷനില്‍ എത്തും. എസ്.ഐ, എ.എസ്.ഐ തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ വഴി തത്സമയം പൊലിസിന് വീക്ഷിക്കാനും സാധിക്കും. ഇതിന്റെ പരീക്ഷണമെന്നോണമാണ് ഇന്നലെ പഞ്ചിങ്ങ് സ്റ്റേഷന് വീണ്ടും തുറന്നത്. അടുത്ത രണ്ട് ദിവസം ബസുകളെ വീക്ഷിക്കുകയും ബാര്‍കോഡ് സഹിതമുള്ള ഐ.ഡി കാര്‍ഡ് നല്കുന്ന മുറക്ക് പുനരാരംഭിച്ച പഞ്ചിങ്ങ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യും. പൊലിസിന്റെ കുറവു മൂലം വീര്‍പ്പുമുട്ടുന്ന ചങ്ങരംകുളം പൊലിസ് സ്റ്റേഷന്റെ കീഴിലുള്ള പഞ്ചിങ്ങ് സ്റ്റേഷന് കംപ്യൂട്ടര്വല്ക്കരിക്കുന്നതോടെ പൊലിസ് ഇല്ലാതെ തന്നെ പഞ്ചിങ്ങ് സ്റ്റേഷന് പ്രവര്‍ത്തനം സാധ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."