താടിപ്പടിയില്‍ വാഹനാപകടം; ഒരാള്‍ക്ക് പരുക്ക്
ചങ്ങരംകുളം: ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്തിനും വളയംകുളത്തിനും ഇടയില്‍ താടിപ്പടിയില്‍ കാര്‍ ഇടിച്ച് ഒരാള്‍ക്ക് പരുക്ക്. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി താഴത്തേതില്‍ മൊയ്തുണ്ണി (47) ക്കാണ് പരുക്കേറ്റത്.
തടിപ്പടി ബസ് പഞ്ചിങ്ങ് സ്റ്റേഷനില്‍ ബസിറങ്ങിയ ഇയാള്‍ റോഡ് മുറിച്ചു കടക്കവേ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇയാള്‍ക്ക് തലക്കും കൈ കാലുകള്‍ക്കും പരുക്കുണ്ട്. അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്തെത്തിയ ട്രോമൊകെയര്‍ വളണ്ടിയര്‍ ഷുഹൈബ് വളയംകുളത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് എടപ്പാള്‍ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ ഉടമ കൂടിയായ തൃപ്പൂണിത്തുറ സ്വദേശി രാജേഷ് പരിക്കുപറ്റിയ ആള്‍ക്ക് ആവശ്യമായ മുഴുവന്‍ സഹായവും നല്‍കി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി കമ്പനികളും തൊഴിലാളികളും ദിനംപ്രതി റോഡ് മുറിച്ചു കടക്കുന്ന ഇവിടെ സീബ്രാ ലൈന്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."