HOME
DETAILS

26 ലോഡ് ധാന്യങ്ങള്‍ മറിച്ചുവിറ്റ സംഭവം: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

  
backup
June 15 2017 | 20:06 PM

26-%e0%b4%b2%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a7%e0%b4%be%e0%b4%a8%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

 


പൊന്നാനി: അണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്ക് വഴി 26 ലോഡ് ധാന്യങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.
സ്പീക്കറുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം പൊന്നാനിയിലെത്തി അന്വേഷണമാരംഭിച്ചത്. അണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്ക് വഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍ 26 ലോഡ് ധാന്യങ്ങള്‍ മറിച്ചുവിറ്റതില്‍ അഴിമതി വ്യക്തമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നിന്നും സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം പൊന്നാനിയിലെത്തിയത്. പൊതുവിതരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പരിശോധന.
പൊന്നാനിയിലെത്തിയ സംഘം താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസിലെത്തി തെളിവുകള്‍ ശേഖരിച്ചു. സംഘം രണ്ടു ദിവസങ്ങളിലായി പൊന്നാനിയിലുണ്ടാകും. ഭക്ഷ്യ വിതരണ പുസ്തകം, ഫുഡ് കോര്‍പ്പറേഷനില്‍ നിന്നുള്ള ഭക്ഷ്യധാന്യ ഓര്‍ഡറുകള്‍, സ്‌റ്റോക്ക് രജിസ്റ്ററുകള്‍, ബില്‍ ബുക്ക്, റിട്ടേണ്‍ ലിസ്റ്റ്, ചില്ലറ വ്യാപാര ഡിപ്പോകളുടെ സ്റ്റോക്ക് രജിസ്റ്ററുകള്‍, താലൂക്ക് സപ്ലൈ ഓഫിസിലെ അലോട്ട്‌മെന്റ് രജിസ്റ്റര്‍ തുടങ്ങിയവ വിജിലന്‍സ് വിഭാഗം പരിശോധിക്കും. അണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്ക് വഴി 18 ലോഡ് അരിയും നാല് ലോഡ് ഗോതമ്പും തിരിമറി നടത്തിയെന്ന് ആരോപണമുയരുകയും തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അഴിമതി ബോധ്യമാവുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഗോഡൗണ്‍ മാനേജറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കറും പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വിജിലന്‍സ് പൊന്നാനിയിലെത്തിയത്. അണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്കിന് കീഴില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന 28 റേഷന്‍ കടകളിലും പരിശോധന നടത്തും. എന്നാല്‍ സപ്ലൈ ഓഫിസും ബാങ്കും ചേര്‍ന്നുള്ള ഒത്തുകളിയില്‍ തങ്ങളെ കരുവാക്കുകയാണെന്നാണ് റേഷന്‍ കടക്കാര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago