HOME
DETAILS

യു.എന്‍ പൊതുസഭാ  സമ്മേളനത്തിന് ഇന്നു തുടക്കം

  
backup
September 24 2019 | 02:09 AM

un-general-assembly-777298-2
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയുടെ ഇത്തവണത്തെ വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ പ്രധാന ചര്‍ച്ചാവിഷയമാവുക യു.എസും ഇറാനും തമ്മിലെ പ്രശ്‌നങ്ങളായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിര്‍മാര്‍ജനം, സ്ത്രീകളുടെ അവകാശങ്ങള്‍ തുടങ്ങിയ പൊതു വിഷയങ്ങളെക്കാള്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയും ആ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുനില്‍ക്കുക. 30 വരെ ആറു ദിവസങ്ങളിലായി രാവിലെ മുതല്‍ ഉച്ച വരെയും ഉച്ചയ്ക്കു ശേഷവുമായി രണ്ടു സെഷനുകളിലായാണ് ചര്‍ച്ചകള്‍ നടക്കുക. ഓരോ രാജ്യങ്ങള്‍ക്കും പരമാവധി 15 മിനുട്ടാണ് അനുവദിച്ചിട്ടുള്ളത്.
വന്‍ശക്തി രാജ്യങ്ങള്‍ 2015ല്‍ ഇറാനുമായി ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇറാനെതിരേ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പൊതുസഭ മുമ്പാകെ തന്റെ നടപടി ന്യായീകരിക്കാന്‍ ഏറെ വിയര്‍ക്കേണ്ടിവരും. 
കരാറിലൊപ്പിട്ട രാജ്യങ്ങളില്‍ ബ്രിട്ടന്‍ മാത്രമേ യു.എസിനെ അനുകൂലിക്കുന്നുള്ളൂ. ഫ്രാന്‍സ്, റഷ്യ, ജര്‍മനി, ചൈന എന്നിവ യു.എസ് കരാറിനെ ദുര്‍ബലപ്പെടുത്തിയതിനെ അംഗീകരിക്കുന്നില്ല. കരാര്‍ ദുര്‍ബലപ്പെട്ടതോടെ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് തിരിച്ചുപോയത് ലോകരാജ്യങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു.
പുതിയ കരാറില്‍ ഇറാനെക്കൊണ്ട് ഒപ്പുവയ്പിക്കുകയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി നിര്‍ത്തിവയ്പിക്കുകയുമാണ് യു.എസിന്റെ ആവശ്യം. ഇതിനായി ഇറാനുമേല്‍ പരമാവധി സമ്മര്‍ദമുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. 
എന്നാല്‍ സഊദിയിലെ എണ്ണക്കമ്പനിക്കു നേരെ ആക്രമണം നടന്നതോടെ ഇരു നേതാക്കളും തമ്മിലെ കൂടിക്കാഴ്ചയ്ക്കുള്ള ചെറിയ സാധ്യത പോലും ഇല്ലാതായി. ഇറാന്‍ നിഷേധിക്കുന്നുണ്ടെങ്കിലും യു.എസും, ഇപ്പോള്‍ ബ്രിട്ടനും സഊദിക്കു നേരെ ആക്രമണം നടത്തിയതില്‍ ഇറാനു പങ്കുണ്ടെന്നാണ് ആരോപിക്കുന്നത്. 25നാണ് ഇറാന് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുവദിക്കപ്പെട്ട സമയം.
 
ഇന്ത്യ-പാക് സംഘര്‍ഷം
പൊതുസഭയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ ഏറെ സാധ്യതയുള്ള മറ്റൊരു വിഷയം ഇന്ത്യ-പാക് സംഘര്‍ഷാവസ്ഥയും കശ്മിരിലെ നിലവിലെ സാഹചര്യങ്ങളുമാണ്. ആഭ്യന്തര വിഷയമായതിനാല്‍ ഇന്ത്യ യു.എന്നില്‍ ഇത് ഉന്നയിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കശ്മിരിന്റെ അംബാസഡറെന്ന് സ്വയം പ്രഖ്യാപിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കശ്മിരിലെ ഇന്ത്യയുടെ അടിച്ചമര്‍ത്തലും മനുഷ്യാവകാശനിഷേധവും യു.എന്‍ അംഗരാജ്യങ്ങള്‍ക്കു മുമ്പില്‍ ചര്‍ച്ചയ്ക്കിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. .
സമ്മേളനത്തിനു മുമ്പായി ഇരു നേതാക്കളും ട്രംപിനെ കാണുന്നുണ്ട്. കശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്കു സന്നദ്ധനാണെന്ന് തരംകിട്ടുമ്പോഴെല്ലാം വ്യക്തമാക്കുന്ന ട്രംപിന് മേഖലയില്‍ അവരുടേതായ താല്‍പ്പര്യങ്ങളുണ്ട്. 27നാണ് ഇരു രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കുക.  
 
ബ്രെക്‌സിറ്റും യൂറോപ്യന്‍യൂനിയനും
ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായതോടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടേണ്ട അവസാന തിയതിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബ്രെക്‌സിറ്റ് പൊതുസഭയില്‍ ചര്‍ച്ചാവിഷയമാവും. ഉപാധിയില്ലാതെ യൂറോപ്യന്‍ യൂനിയന്‍ വിട്ട് യു.എസുമായി ചേര്‍ന്ന് പുതിയ സഖ്യമുണ്ടാക്കാനാണ് ജോണ്‍സന്റെ പദ്ധതി. എന്നാലിത് വ്യാപാര രംഗത്ത് ബ്രിട്ടന് കോടികളുടെ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  
 
മാക്രോണും ബ്രസീല്‍ പ്രസിഡന്റും
ആമസോണ്‍ തീപിടിത്തത്തോടനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയും നേര്‍ക്കുനേര്‍ വരുന്ന വേദി കൂടിയാണ് യു.എന്‍ പൊതുസഭാ സമ്മേളനം. കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ആമസോണ്‍ തീപിടിത്തം തടയുന്നതില്‍ ബ്രസീല്‍ തുടരുന്ന അലംഭാവം ചര്‍ച്ചയാവും. ഇരു നേതാക്കളും തമ്മിലെ വാക്‌പോര് മാക്രോണിന്റെ പത്‌നിയെ പരിഹസിക്കുന്നിടത്ത് വരെ എത്തിയിരുന്നു. സമ്മേളനം തുടങ്ങുന്ന ഇന്നാണ് ഇരു നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago