തിരൂര്‍ റെയില്‍ ഗുഡ്ഷെഡ് റോഡ് താല്‍ക്കാലികമായി തുറക്കാന്‍ തീരുമാനം
തിരൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ് വഴി ബസ് സ്റ്റാന്‍ഡിലേക്കും പഴം-പച്ചക്കറി മാര്‍ക്കറ്റിലേക്കുമുള്ള ഗുഡ് ഷെഡ് റോഡ് വീണ്ടും താല്‍ക്കാലികമായി തുറക്കാന്‍ തീരുമാനമായി.
റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാല്‍ മതില് കെട്ടി സംരക്ഷിക്കാന്‍ റെയില്‍വേ അധികൃതര്‍ തീരുമാനിച്ചതോടെയാണ് ഗുഡ് ഷെഡ് റോഡ് അടച്ചുപൂട്ടിയത്. ഇതോടെ വ്യാപാരികളും നൂറിലധികം കുടുംബങ്ങളും പ്രയാസത്തിലായിരുന്നു. പ്രദേശവാസികളും ഗള്‍ഫ് മാര്‍ക്കറ്റിലെ വ്യാപാരികളും തങ്ങളുടെ ബുദ്ധിമുട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ ധരിപ്പിച്ചു. വിവരമറിഞ്ഞ് എം.പി കഴിഞ്ഞ ആഴ്ച സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രശ്ന പരിഹാരത്തിനായി റെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തുകയുമായിരുന്നു.
ചര്‍ച്ചയിലാണ് റോഡ് താല്‍ക്കാലികമായി യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാന്‍ തീരുമാനമായത്. ജനങ്ങള്‍ക്കും റെയില്‍വേക്കും ബുദ്ധിമുട്ടിലാത്ത വിധത്തില്‍ റോഡ് തുടര്‍ന്നും ഉപയോഗിക്കാനാണ് തീരുമാനം. പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി വ്യാഴാഴ്ച റെയില്‍വേ ഉദ്യോഗസ്ഥ സംഘവും പ്രദേശവാസികളും സ്ഥലം സന്ദര്‍ശിച്ചു.
തിരൂര്‍ റസ്റ്റ് ഹൗസില്‍ നടന്ന സമവായ ചര്‍ച്ചയില്‍ എം.പിയ്ക്ക് പുറമെ ആര്.ഡി.ഒ ടി.വി സുഭാഷ്, നഗരസഭാ ചെയര്മാന് അഡ്വ.എസ് ഗിരീഷ്, റെയില്‍വേ പാലക്കാട് ഡിവിഷനല്‍ എന്‍ജിനീയര്‍ തിരുമല്‍, അസിസ്റ്റന്റ് ഡിവിഷനല്‍ എന്‍ജിനീയര്‍ ഗോപിനാഥ്, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ ഹബീബ്, നഗരസഭാ കൗണ്‍സിലര്‍മാരായ നാജിറ അഷ്റഫ്, പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."