സി.ഐയ്ക്ക് സ്ഥലംമാറ്റം; ഇ- ഓട്ടോ പദ്ധതി നിലച്ചു
തിരൂര്‍: യാത്രക്കാര്‍ക്ക് വാഹന ഉടമയുടെയും ഡ്രൈവറുടെയും വിവരങ്ങള്‍ അറിയുന്നതിനും ആവശ്യഘട്ടങ്ങളില്‍ പൊലിസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നതിനുമായി നടപ്പാക്കിയ പദ്ധതി പാതിവഴിയില്‍ പാളി.
എം.കെ ഷാജി തിരൂര്‍ സി.ഐയായിരുന്നപ്പോഴാണ് ഇ- ഓട്ടോ പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി ഓട്ടോറിക്ഷകളില്‍ ഡ്രൈവറുടെ സീറ്റിന് പിറകിലായി വാഹന ഉടമയുടെയും ഡ്രൈവറുടെയും പേരും ഫോട്ടോയും ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങളും തിരൂര്‍ ഡി.വൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവരുടെ ഫോണ്‍ നമ്പറും നല്‍കിയുള്ള സ്റ്റിക്കര്‍ പതിച്ചിരുന്നു.
തിരൂര്‍ നഗരത്തില്‍ ഓടുന്ന എല്ലാ ഓട്ടോറിക്ഷകളിലും ഇത്തരത്തില്‍ സ്റ്റിക്കറുകള്‍ പതിക്കണമെന്ന് സി.ഐ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
ഇതു പ്രകാരം ഓട്ടോ ഓട്ടോ ഡ്രൈവര്‍മാരില്‍ നിന്നും 70 രൂപ വീതം വാങ്ങിയാണ് സ്റ്റിക്കര്‍ പ്രിന്റ് ചെയ്ത് നല്‍കിയത്. മുന്‍ സി.ഐയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടുമിക്ക ഓട്ടോകളിലും ഡ്രൈവറുടെ സീറ്റിന് പിറകിലായി യാത്രക്കാര്‍ക്ക് കാണാനാകും വിധം സ്റ്റിക്കറുകള്‍ പതിച്ചിരുന്നു. എന്നാല്‍ എം.കെ ഷാജി തിരൂരില്‍ നിന്ന് സ്ഥലം മാറി പോയതോടെ എല്ലാ ഓട്ടോകളില്‍ നിന്നും വാഹന ഉടമയുടെയും ഡ്രൈവറുടെയും വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റിക്കറുകള്‍ എടുത്തുമാറ്റി.
ഇതോടെ മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് നടപ്പാക്കിയ ഇ- ഓട്ടോ പദ്ധതി തുടക്കത്തിലെ പാളിയ അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."