HOME
DETAILS
MAL
ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര നിയമമന്ത്രി
backup
September 24 2019 | 02:09 AM
പട്ന: വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ തടയുന്നതിന് പൗരന്മാര് തങ്ങളുടെ ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. പട്നയില്‍ നടന്ന ബിഹാര്‍ വ്യാവസായിക അസോസിയേഷന്റെ 75ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയാല്‍ വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കാം. അഴിമതി തടയുന്നതിന് ആധാറിന് വലിയ പങ്കുണ്ട്. ആധാറിലൂടെ ഡിജിറ്റലായി വ്യക്തി വിവരങ്ങള്‍ ശേഖരിക്കുക വഴി 1,47,677 കോടി രൂപ ലാഭമുണ്ടായെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഡ്രൈവിംഗ് ലൈസന്‍സിനായി ആധാര്‍ ഉപയോഗിച്ചുള്ള പരിശോധന സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."