ആദ്യ ലാലിഗ ഫുട്ബോള്‍ സ്കൂളെന്ന ഖ്യാതി കൊടിയത്തൂരിന് സ്വന്തം
മുക്കം: ശാസ്ത്രീയമായ രീതിയില്‍ കുട്ടികളെ ഫുട്ബോള്‍ പരിശീലിപ്പിക്കുകയും അതുവഴി മികച്ച പ്രൊഫഷണല്‍ താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്പെയിനിലെ ഒന്നാം ഡിവിഷന് ലീഗായ ലാലിഗയുടെ ഫുട്ബോള്‍ സ്കൂളിന് കൊടിയത്തൂര്‍ വാദിറഹ്മയില്‍ തുടക്കമായി.
ക്രയോട്സ് യുനൈറ്റഡ് അക്കാദമി ഫോര്‍ എക്സലന്‍സിയുടെ സഹകരണത്തോടെയാണ് പരിശീലനം നടക്കുന്നത്.
കേരളത്തിലെ ആദ്യ സ്കൂളാണ് വാദി റഹ്മയിലേത്. സ്പെയിനിലെ ജോണ്‍ ഡയാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ആറ് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ലാലിഗ കരിക്കുലം അനുസരിച്ചുള്ള പരിശീലനം നല്‍കുന്നത്. ഡിസംബര്‍ ആദ്യവാരത്തോടെയായിരിക്കും ലാലിഗ സ്കൂളിന്റെ പ്രവര്‍ത്തനം തുടങ്ങുക. ക്യാംപിന്റെ ഭാഗമായുള്ള ദ്വിദിന സൗജന്യ പരിശീലനം ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."