കര്‍ണാടക വിമത എം.എല്‍.എമാരുടെ ഹരജികള്‍ നാളെത്തേക്ക് മാറ്റി
ബംഗളൂരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട വിമത എം.എല്‍.എമാരുടെ ഹരജികള്‍ വാദം കേള്‍ക്കുന്നത് സുപ്രിം കോടതി നാളത്തേക്ക് മാറ്റി. അയോഗ്യത ചോദ്യം ചെയ്ത് 17 വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്നലെ പരിഗണിച്ചു.
ഒക്ടോബര്‍ 21 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്നും അയോഗ്യരായ എം.എല്‍.എമാര്‍ സുപ്രിം കോടതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന വാദത്തെ തെരഞ്ഞെടുപ്പ് കമ്മിഷന് എതിര്‍ത്തു. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ എന്‍.വി രമണ, കൃഷ്ണ മുരാരി, സഞ്ജയ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് മുന്‍ കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിന് നോട്ടിസ് നല്കി.
എം.എല്‍.എമാരെ അയോഗ്യരാക്കുന്നതിന് മുന്‍പ് പാര്‍ട്ടി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ക്ക് കോടതി നോട്ടിസ് നല്കി. തുടര്‍ന്നാണ് വാദം കേള്‍ക്കുന്നത് നാളത്തേക്ക് മാറ്റിയത്.
അയോഗ്യത നടപടി റദ്ദാക്കിയിട്ടില്ലെങ്കില്‍ ഒക്ടോബര്‍ 21 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല.
ഈ സാഹചര്യത്തില്‍ സുപ്രിംകോടതി തീരുമാനം ഏറെ നിര്‍ണായകമാണ്. സെപ്തംബര്‍ 30നാണ് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി.
കര്‍ണാടകയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് ശനിയാഴ്ച ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരായ മുനീരത്നയുടെ ആര്.ആര് നഗര്‍, പ്രതാപ്ഗൗഡ പാട്ടീലിന്റെ മാസ്കി എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."