HOME
DETAILS
MAL
എടവണ്ണ സൗന്ദര്യവല്‍ക്കരണം; പരിഷ്കരണ നടപടികള്‍ തുടങ്ങി
backup
June 15 2017 | 20:06 PM
എടവണ്ണ: എടവണ്ണയില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പരിഷ്കരണ നടപടികള്‍ തുടങ്ങി. ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട് പി.കെ ബഷീര്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍ക്ക് ധാരണയായത്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞദിവസം സി.എന്‍.ജി റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച അനധികൃത ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു.
എടവണ്ണ എസ്.ഐ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള പൊലിസും ട്രോമാകെയര്‍ പ്രവര്‍ത്തകരും നേതൃത്വം നല്കി. വരും ദിവസങ്ങളില്‍ റോഡരികിലും മാറും കൂട്ടിയിട മരങ്ങളും മറ്റു സാധന സാമഗ്രികളും നീക്കം ചെയ്യും. സാധനങ്ങള്‍ നീക്കം ചെയ്യാനുള്ള ചെലവുകള്‍ ഉടമകളില്‍ നിന്നും ഈടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."