HOME
DETAILS
MAL
തൊഴില്‍ പ്രശ്നത്തില്‍ സഊദി സര്‍ക്കാര്‍ ഇടപെടുമെന്ന് സുഷമാ സ്വരാജ്
backup
August 04 2016 | 07:08 AM
ന്യൂഡല്‍ഹി: സഊദിയിലെ തൊഴിലിടങ്ങളില്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ തൊഴിലാളികളുടെ വിഷയത്തില്‍ രണ്ട് ദിവസത്തിനകം പരിഹാരമുണ്ടാകുമെന്ന് സല്മാന് രാജാവ് ഉറപ്പ് നല്‍കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇന്ത്യ മുന്നോട്ട് വെച്ച എല്ലാ കാര്യങ്ങളും സഊദി സര്‍ക്കാര്‍ അംഗീകരിച്ചതായും സുഷമ രാജ്യസഭയില്‍ പറഞ്ഞു.
ജോലി നഷ്ടമായ തൊഴിലാളികളെ സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് എക്സിറ്റ് വിസകള്‍ നല്‍കും. സഊദിയില്‍ തന്നെ മറ്റു കമ്പനികളില്‍ ജോലിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനും അവസരമൊരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."