മദ്യനയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മാര്‍ച്ച്
മഞ്ചേരി: ഇടതു സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മഞ്ചേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. മഞ്ചേരി മുനിസിപ്പല്‍ ഓഫിസ് പരിസരത്ത് നടന്ന പരിപാടി അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്മാന് ടി.പി വിജയകുമാര്‍ അധ്യക്ഷനായി.
കണ്‍വീനര്‍ വല്ലാഞ്ചിറ മുഹമ്മദാലി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, മുസ്ലിം യൂത്ത്് ലീഗ്്് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ഡി.സി.സി സെക്രട്ടറി പറമ്പന്‍ റഷീദ്, പ്രൊഫ. എം. ഹരിപ്രിയ, വി.എം സുബൈദ, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, വി.പി ഫിറോസ്, അഡ്വ. എന്‍.സി ഫൈസല്‍, എം.മുഹമ്മദ് നാണി, വല്ലാഞ്ചിറ ഹുസൈന്, ഹനീഫ മേച്ചേരി, വി.സുധാകരന്, ജലീല്‍ മാസ്റ്റര്‍, ടി. കുഞ്ഞിപ്പ, ഗഫൂര്‍ ആമയൂര്‍, ടി.എം.നാസര്‍, പി.എച്ച്.ഷമീം, ഇ.ടി മോയിന്‍കുട്ടി, സി.ടി ഇബ്രാഹീം സംസാരിച്ചു.
വണ്ടൂര്‍: മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ടൂരില്‍ ജന വിരുദ്ധ മദ്യനയത്തിനെതിരെ ജനസദസ് സംഘടിപ്പിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
കളത്തില്‍ കുഞ്ഞാപ്പ ഹാജി അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിസന്റ് കെ.സി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെകട്ടറിമാരായ എന്‍.എ മുബാറക്ക്, സി.കെ മുബാറക്ക്, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് വി.എ.കെ തങ്ങള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി അജ്മല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ ടി.പി ഗോപാലകൃഷ്ണന്, കെ.മുഹമ്മദാലി, കെ.പി.സി.സി അംഗം പി. വാസുദേവന്‍,വണ്ടൂര്‍ കെ.ഹൈദരലി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, ഷൈജല്‍ എടപ്പറ്റ, സി. അബ്ദുള്ള മുസ്ലിയാര്, ഫാദര്‍ ഒലിവര്‍, ശ്രീനാഥ് പുതുമന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."