ശരീഅത്തിനെതിരേയുള്ള കടന്നുകയറ്റം അനുവദിക്കില്ല
നാദാപുരം: മുത്തലാഖ്, സ്ത്രീ പള്ളി പ്രവേശം തുടങ്ങിയ മതപരമായ കാര്യങ്ങളില്‍ ശരീഅത്ത് നിയമങ്ങള്‍ക്കെതിരേയുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ നാദാപുരം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘടനയുടെ മണ്ഡലം ജനറല്‍ കൗണ്‍സിലും പണ്ഡിത സംഗമവും ചേലക്കാട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്നു.
എം.കെ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ എടച്ചേരി ഉദ്ഘാടനം ചെയ്തു. ബശീര്‍ ഫൈസി ചീക്കോന്ന് അധ്യക്ഷനായി. സയ്യിദ് ശഫീഖ് തങ്ങള്‍ ചേലക്കാട്, സയ്യിദ് സ്വാലിഹ് തങ്ങള്‍ ആശ്വാസി, എം.പി അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, വരയില്‍ അമ്മദ് മുസ്‌ലിയാര്‍, ഹാരിസ് റഹ്മാനി തിരൂര്‍, നൈസല്‍ ഇബ്രാഹിം ഹൈത്തമി, ടി.പി ഇസ്മായില്‍ ഫൈസി, പി.പി അശ്‌റഫ് മുസ്‌ലിയാര്‍, സി. അബ്ദുല്‍ ഹമീദ് ദാരിമി സംസാരിച്ചു.
ഭാരവാഹികള്‍: ബശീര്‍ ഫൈസി ചീക്കോന്ന് (പ്രസിഡന്റ്), സയ്യിദ് ടി.പി.സി തങ്ങള്‍, എന്‍.പി കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, എം.കെ കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, വരയില്‍ അമ്മത് മുസ്‌ലിയാര്‍ (വൈസ് പ്രസിഡന്റ്), ടി.വി.സി അബ്ദുസ്സമദ് ഫൈസി (ജനറല്‍ സെക്രട്ടറി), പി.പി അശ്‌റഫ് മുസ്‌ലിയാര്‍ (വര്‍ക്കിങ് സെക്രട്ടറി), സയ്യിദ് ശറഫുദ്ദീന്‍ ജിഫ്‌രി, അബ്ദുല്‍ അസീസ് ഫൈസി (കുയിതേരി), സി. അബ്ദുല്‍ അസീസ് ദാരിമി (ജോ. സെക്രട്ടറി), സയ്യിദ് ഉവൈസ് തങ്ങള്‍ റഹ്മാനി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."