ഹാജിമാര്‍ക്ക് സഹായമേകാന്‍ ഇത്തവണയും വിഖായ വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്ത്: പരിശീലന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തില്‍
മക്ക :പരിശുദ്ധ ഹജ്ജ് കര്‍മ്മതിനെതുന്ന ഹാജിമാര്‍ക്ക് സാന്ത്വനമായി ഇത്തവണയും മക്കയിലും മദീനയിലും വിഖായ ഹജ്ജ് വളണ്ടിയര്‍മാര്‍ കര്‍മ്മ രംഗത്തിറങ്ങും. കഴിഞ്ഞ വര്‍ഷം ആദ്യമായി ഹാജിമാരുടെ സേവനത്തിനിറങ്ങുകയും സ്വദേശികളുമായും വിദേശികളുടെയും സഊദി മന്ത്രാലയങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയ ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇത്തവണ വിഖായ ഹജ് വളണ്ടിയര്‍ സംഘം കര്‍മ്മ രംഗത്തിറങ്ങുന്നത്.
മക്കയില്‍ സമസ്ത കേരള ഇസ്ലാമിക് സെന്ററിന്റെ (എസ് കെ ഐ സി) കീഴിലാണ് വിഖായ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക .
ആദ്യ പടിയെന്നോണം മക്കയില്‍ ഇന്ത്യന്‍ ഹാജിമാര്‍ എത്തുന്നതു മുതല്‍ ഇവരുടെ സേവനം ലഭ്യമാകും .മക്കയില്‍ പ്രധാനപ്പെട്ട ഭാഗങ്ങള്‍ കേന്ദ്രീകരിച്ചു വിവിധ ഗ്രൂപ്പുകളിലായി ഇന്ത്യന്‍ ഹാജിമാര്‍ വരുന്ന ദിവസം മുതല്‍ ഇവിടെ പ്രവര്‍ത്തന നിരതരാവും .കൂടാതെ വളരെ തിരക്കേറുന്ന സന്ദര്‍ഭങ്ങളില്‍ ഹറം പള്ളിയുടെ വാതിലുകളിലും മറ്റു ആവശ്യമായ സ്ഥലങ്ങളിലും വഴി തെറ്റുന്ന ഹാജിമാരെ സ്ഥാനത് എത്തിക്കുവാനും സഹായിക്കുവാനുമായി വിഖായ കര്‍മ്മ ഭടന്മാര്‍ രംഗത്തുണ്ടാവും .
മുന്‍ കാലങ്ങളില്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറത്തിന്റെ കീഴില്‍ എസ് കെ ഐ സി യുടെ പ്രവര്‍ത്തകര്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞ വര്‍ഷം ആദ്യമായി സ്വന്തം ലേബലില്‍ ഹജ്ജ് വളന്റിയര്‍ സേവനം കാഴ്ചവയ്ക്കാന്‍ എസ് കെ ഐ സി രംഗത്തെത്തിയത് .മക്കയില്‍ കഴിഞ്ഞ വര്‍ഷം വിഖായ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുന്നതോടെ ഹജ്ജ് സേവന രംഗത്ത് വേറിട്ടൊരു മുഖം പ്രകടമാകമായിരുന്നു.
കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായെത്തിയ ഹറം ക്രെയിന്‍ ദുരന്തം, മിന ദുരന്തം എന്നിവിടങ്ങളില്‍ വിഖായ ഭടന്മാരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഇതേ തുടര്‍ന്ന്, മന്ത്രാലയങ്ങളില്‍ നിന്നും അനുമോദന പത്രവും വളണ്ടിയര്‍മാരെ തേടിയെത്തിയിരുന്നു. സേവനം തുടങ്ങി ആദ്യ വര്‍ഷം തന്നെ ഇത്തരത്തില്‍ അനുമോദന പത്രം ലഭിച്ചത് പ്രവര്‍ത്തകര്‍ക്ക് ഏറെ ആവേശമാണ് സമ്മാനിച്ചത്.
ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന മിനായിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്നതിന് മക്ക വിഖായ ടീമിനു പുറമെ സഊദിയുടെ വിവിധ ഭാഗങ്ങളിലെ വിഖായ വളണ്ടിയര്‍മാര്‍ സേവന രംഗതുണ്ടാകും.
ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ എസ് കെ ഐ സി നാഷണല്‍ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ത്വരിത ഗതിയില്‍ നടന്നു വരികയാണ് .സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എസ് കെ ഐ സി യൂണിറ്റുകളില്‍ നിന്നുള്ള ഏകദേശം അഞ്ഞൂറിലധികം വിഖായ പ്രവര്‍ത്തകര്‍ ഇതിനായി ഒരുങ്ങി കഴിഞ്ഞു .
മദീനയില്‍ ഇത്തവണയും ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്റെ കീഴില്‍ തന്നെയാണ് വിഖായ വളണ്ടിയര്‍മാര്‍ രംഗത്തിറങ്ങുന്നത് .ഇവിടെ എല്ലാ സംഘടനകളം ഒരു കുടക്കീഴില്‍ ആയതിനാല്‍ അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ മദീന എസ് കെ ഐ സി കമ്മിറ്റി തീരുമാനിക്കുകയായിരുന്നു .
എസ് കെ ഐ സി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുബൈര്‍ ഹുദവി, ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി എന്നിവരുടെ നേതൃത്വത്തിലാണ് വിഖായ പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."