'വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണം ആരംഭിക്കണം'
കല്‍പ്പറ്റ: വയനാട്ടുകാരുടെ ചിരകാല സ്വപ്നമായ വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണം കടലാസിലൊതുങ്ങരുതെന്ന് പ്രവാസി ലീഗ് ജില്ലാ ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. രാത്രിയാത്രാ നിരോധനവും ചുരം ബദല്‍ പാതകളും ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ തുടങ്ങി നിരവധി പദ്ധതികള്‍ കാര്യക്ഷമമായി തുടര്‍നടപടികള്‍ ഇല്ലാത്തത് കാരണം എങ്ങുമെത്താത്ത സ്ഥിതിയാണ്.
മെഡിക്കല്‍ കോളജ് നിര്‍മാണം ഉടന്‍ തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയുടെ ആവശ്യങ്ങള്‍ നേടി എടുക്കുന്നതിന് വേണ്ടി മുഴുവന്‍ ജനപ്രതിനിതികളും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം. കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിം ലീഗ് ഓഫിസില്‍ ചേര്‍ന്ന യോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് എസ്.വി അബ്ദുല്ല, ജനറല്‍ സെക്രട്ടറി അനീഫ മുന്നീയൂര്‍, എന്‍.കെ റഷീദ്, കെ. നൂറുദ്ധീന്‍, റസാക്ക് കല്‍പ്പറ്റ, പടയന്‍ അമ്മദ്, സമീര്‍ കാഞ്ഞായി, പി.വി.എസ് മൂസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."