വയോജന സംരക്ഷണ ദിനം ആചരിച്ചു
മലപ്പുറം: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് വയോജന സംരക്ഷണ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനും അവകാശ സംരക്ഷണത്തില്‍ അതിഷ്ഠിതമായ പുതിയ നിയമമാണ് ഉണ്ടാക്കേണ്ടതെന്നും സെമിനാര്‍ നിര്‍ദ്ദേശിച്ചു.
സെമിനാര്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷനായി. ഡി.വൈ.എസ്.പി പ്രഭാകരന്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം സി. റഷീദലി, തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റഹീദ, ജില്ലാതല വയോജന കൗണ്‍സില്‍ അംഗങ്ങളായ വിജയലക്ഷമി, ശിവശങ്കരന്‍, തൃക്കലന്‍ കൃഷ്ണന്‍കുട്ടി, കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ആലീസ് മാത്യു, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ കെ.വി സുഭാഷ് കുമാര്‍, കെ. കൃഷ്ണമൂര്‍ത്തി, കേരളാ സാമൂഹ്യ സുരക്ഷാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ നൗഫല്‍ സി.ടി, ജാഫര്‍.സി, ആബിദ്.കെ, നവാസ് ജാന്‍, അശ്വതി, രജിത്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."