ഐ.എഫ്.എസ് പ്രബേഷണര്‍മാര്‍ക്ക് പരിശീലനം വയനാട്ടില്‍
കല്‍പ്പറ്റ: ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാദമി 2017-2019 ബാച്ചിലെ 17 ഐ.എഫ്.എസ് പ്രബേഷണര്‍മാര്‍ക്ക് എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വനം, ജൈവവൈവിധ്യ പരിപാലനം, എന്‍.ജി.ഒകളുടെ ഗ്രാമീണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പഞ്ചദിന പരിശീലനം സംഘടിപ്പിച്ചു.
സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. എന്‍ അനില്‍ കുമാര്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
നോര്‍ത്ത് വയനാട് ഡി.എഫ്.ഒ ആര്‍. കീര്‍ത്തി ഐ.എഫ്.എസ് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ എം.വി മുകണ്ണന്‍, രമേഷ് ബിഷ്‌ണോയ് സംസാരിച്ചു.
പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഗിരിജന്‍ ഗോപി, ഡോ. മഞ്ജുള മേനോന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. പ്രൊജക്ട് മാനേജര്‍ എന്‍. ഗോപാലകൃഷ്ണന്‍ സ്വാഗതവും ട്രെയ്‌നിങ് കോ-ഓര്‍ഡിനേറ്റര്‍ പി. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
വനം വന്യജീവി ശല്യം ജൈവ പരിപാലന സമിതികള്‍ എന്നിവയുടെ പഠനത്തിന്റെ ഭാഗമായി തിരുനെല്ലിയിലെ അപ്പപ്പാറയിലെ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുമായും ആക്ഷന്‍ കമ്മിറ്റിയുമായും ചര്‍ച്ച നടത്തി. ടി.സി ജോസഫ്, കെ.ജി രാമകൃഷ്ണന്‍, സന്തോഷ് തോല്‍പ്പെട്ടി, മെര്‍ലിന്‍ സംസാരിച്ചു.
ചീയമ്പം ട്രൈബല്‍ കോളനിയുടെ പ്രവര്‍ത്തനവും അവിടെ നടപ്പാക്കുന്ന നബാര്‍ഡിന്റെ വാടി പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തി. ചീയമ്പം കോളനി വില്ലേജ് പ്ലാനിങ് കമ്മിറ്റി ചെയര്‍മാന്‍ അപ്പിബോളന്‍, സെക്രട്ടറി ഗോപാലന്‍, വിപിന്‍ദാസ്, നൗഷിക് സംസാരിച്ചു.
നീര്‍ത്തട വികസനത്തെ കുറിച്ച് മനസിലാക്കുന്നതിനായി ചെതലയം നീര്‍ത്തട സമിതിയുമായി ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തുകയും ചെയ്തു. ചെതലയം നീര്‍ത്തട വികസന സമിതി പ്രസിഡന്റ് കെ.പി സാമുവല്‍, സെക്രട്ടറി വി.പി സുഹാസ്, പി.ആര്‍ രവീന്ദ്രന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.ടി സാജന്‍ സംസാരിച്ചു. മാനിക്കാവിലെ പുണ്യവനം പദ്ധതി പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കുകയും മാനികാവ് സംരക്ഷണ സമിതിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ടി.ഒ ബേബി, ബാലകൃഷ്ണന്‍ എ, അനില്‍ നമ്പൂതിരി, ജിതിന്‍ എം.എം സംസാരിച്ചു. ആദിവാസി തറവാടുകളുടെ പ്രവര്‍ത്തനം കണ്ടറിയുന്നതിനായി പാറമൂല കുറിച്ച്യ തറവാട്ടിലെത്തി തറവാട് കാരണവര്‍ കേളു, ബാലന്‍ എബി തുടങ്ങിയവരുമായി സംവദിച്ചു. വയനാട് കാടുകളെപ്പറ്റി പഠിക്കുന്നതിന്റെ ഭാഗമായി വയനാട് വൈല്‍ഡ് ലൈഫിന്റെ തോല്‍പ്പെട്ടി ഡിവിഷനിലെയും, മുത്തങ്ങ ഡിവിഷനിലെയും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി.
വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി.ടി സാജന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമേഷ് ബിഷ്‌ണോയ് പരിശീലനത്തിന് നേതൃത്വം നല്‍കി. വെസ്റ്റ് ബംഗാളിലെ മുന്‍ ചീഫ് സെക്രട്ടറി ബാലഗോപാല്‍, സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയരക്ടര്‍ ഇന്‍ ചാര്‍ജ് വി.വി ശിവന്‍ ഐ.എഫ്.എസ് ട്രെയിനികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ പി. രാമകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍, ജയേഷ് പി. ജോസഫ്, എം.എം ജിതിന്‍, ഡോ. സ്മിത, സലീം, ദിലീപ് പരിശീലനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."