ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി
ജിദ്ദ: ഈ വര്‍ഷത്തെ ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി. നിശ്ചയിച്ചതിലും 40 മിനുട്ട് നേരത്തെ പുലര്‍ച്ചെ അഞ്ചിന് ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ സംഘം എയര്‍ ഇന്ത്യ 5101 നമ്പര്‍ വിമാനത്തില്‍ 340 തീര്‍ഥാടകരുമായി മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവത്തിലിറങ്ങിയത്.
വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങും ഇന്ത്യന്‍ അംബാസന്ധര്‍ അഹ്മദ് ജാവേദ്, കോണ്‍സണ്‍ ജനറല്‍ നൂര്‍ റ്ഹമാന്‍ ശൈഖ് തുടങ്ങിയവരും സഊദി ഹജ്ജ് മന്ത്രാലയ പ്രതിനിധികളും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. ഇന്ത്യയില്‍നിന്നായിരുന്നു ഇത്തവണത്തെ ആദ്യ ഹജ്ജ് സംഘം സഊദിയിലെത്തിയത്.
മദീനയുടെ പാരമ്പര്യ രീതിയിലായിരുന്നു സ്വീകരണം. തീര്‍ഥാകരെല്ലാം വളരെ സംതൃപ്തിയിലാണ്.
An opport'y to receive participants in a sacred pilgrimage. MoS arrives in Medina to greet 1st batch of Indian Hajis pic.twitter.com/R7Yq1ECnKv
— Vikas Swarup (@MEAIndia) August 4, 2016
വിവിധ സമയങ്ങളിലായി മംഗലാപുരം, ഗയ, ഗുവാഹട്ടി, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഇന്ന് മദീനയിലെത്തും. ഇവര്‍ക്ക് താമസമൊരിക്കിയിരിക്കുന്നത് മര്‍കിസിയയില്‍ മസ്ജിദുന്നബവിക്ക് സമീപം അല്‍ മുക്താര്‍ ഇന്റര്‍നാഷനല്‍ ബില്‍ഡിങിലാണ്. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. എട്ട് ദിവസമാണ് തീര്‍ഥാടകര്‍ മദീനയില്‍ താമസിക്കുക. ശേഷം ബസ് മാര്‍ഗം ഇവര്‍ മക്കയിലേക്ക് പോവും.
ജിദ്ദ വഴിയുള്ള തീര്‍ഥാടകരുടെ വരവ് ഈ മാസം പതിനൊന്നിനാണ് ആരംഭിക്കുക. മലയാളി തീര്‍ഥാടകര്‍ 22 മുതല്‍ ജിദ്ദ വഴി മക്കയിലെത്തും. ഒരു ലക്ഷത്തി ഇരുപത് ഹാജിമാരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."