HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണ്ടെങ്കില്‍ തീരുമാനം രണ്ടുദിവസത്തിനകം

  
backup
September 24 2019 | 06:09 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d-14

 

തിരുവനന്തപുരം: ഗതാഗതക്കുറ്റങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കനത്ത പിഴ ഇളവുചെയ്യുന്നതിന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയേക്കും. സംസ്ഥാനത്തിന് ഇടപെടാന്‍ കഴിയുന്ന ഏഴ് ഗതാഗതക്കുറ്റങ്ങള്‍ക്കുള്ള പിഴ കുറയ്ക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. ഇതിനു ശേഷമാണ് അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്. ഇതോടെ പുതിയ വിജ്ഞാപനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരിക്കുകയാണ്.
പിഴ ഇളവുചെയ്യുന്ന കാര്യത്തില്‍ പുതിയ വിജ്ഞാപനം തയാറാക്കുന്നതിന് ഗതാഗത സെക്രട്ടറിയെയാണ് ചുമതപ്പെടുത്തിയിരിക്കുന്നത്. ഗതാഗത കമ്മിഷണര്‍ തയാറാക്കി നല്‍കുന്ന മുറയ്ക്കായിരിക്കും സെക്രട്ടറി ഇത് സര്‍ക്കാരിനു സമര്‍പ്പിക്കുക. തുടര്‍ന്ന് പിഴ എത്രയെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിക്കാനല്ല, കുറ്റം ചെയ്യുന്നവര്‍ക്കുവേണ്ടി മാത്രമുള്ളതും സംസ്ഥാനത്തെയാകെ ബാധിക്കുന്നതുമായ തീരുമാനമെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമായി വരുമെന്നു തോന്നുന്നില്ല. ഇക്കാര്യം ചീഫ് സെക്രട്ടറി തലവനായ സമിതി പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണെന്നു നിര്‍ദേശം വന്നാല്‍ തീരുമാനം കമ്മിഷന് കൈമാറുമെന്ന് ഗതാഗത വകുപ്പ് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. അല്ലെങ്കില്‍ പിഴ കുറച്ചുകൊണ്ടുള്ള തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  21 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  44 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  11 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago