തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ലക്ഷങ്ങള്‍ വാടക നല്‍കി ഓഫിസ്, റീ ബില്‍ഡ് കേരളയ്ക്കായി വീണ്ടും സര്‍ക്കാര്‍ ധൂര്‍ത്ത്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പ്രളയ പുനര്‍ നിര്‍മാണത്തിനായി പണം കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന സര്‍ക്കാര്‍,പുനര്‍ നിര്‍മാണത്തിനായി രൂപം കൊടുത്ത റീ ബില്‍ഡ് കേരളയുടെ പേരില്‍ വീണ്ടും ധൂര്‍ത്ത്.
റീ ബില്‍ഡ് കേരളയ്ക്കായി 1,29000 രൂപ വാകയ്ക്ക് പുതിയ ഓഫിസെടുത്തു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ആസ്ഥാനത്തിന് ലക്ഷങ്ങള്‍ നല്‍കി സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകക്കെടുത്തതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നടപടി.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ആസ്ഥാനം സെക്രട്ടേറിയറ്റിന് പുറത്ത് വാടക ഓഫിസിലേക്ക് മാറ്റിയത് നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റീബില്‍ഡ് കേരളയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റിന് പുതിയ ഓഫിസ് എടുത്തിരിക്കുന്നത്.
പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റിന് തിരുവനന്തപുരത്തെ കേശവദാസപുരത്ത് ആദ്യം ഓഫിസ് കണ്ടെത്തിയെങ്കിലും സെക്രട്ടേറിയറ്റിന് അടുത്ത് വേണമെന്ന ആവശ്യം പരിഗണിച്ച് സാഫല്യം കോംപ്ലക്‌സില്‍ പുതിയ ഓഫിസ് എടുക്കുകയായിരുന്നു.
3,229 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഓഫിസിന് സ്‌ക്വയര്‍ ഫീറ്റിന് 40 രൂപ നിരക്കില്‍ 1,29,000 രൂപ പ്രതിമാസം വാടകനല്‍കേണ്ടിവരും. ഈ തീരുമാനം അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. വൈദ്യുതി ചാര്‍ജും മറ്റും പുറമെ നല്‍കേണ്ടിവരും. റീ ബില്‍ഡ് കേരളയുടെ ആസ്ഥാന ഓഫിസ് ഒരുക്കുന്നതിന് 88 ലക്ഷം രൂപയാണ് നേരത്തെ ചിലവാക്കിയത്. ലക്ഷങ്ങളാണ് മാസവാടക.
പുറത്തുനിന്നുള്‍പ്പെടെ എത്തുന്നവരുമായി ചര്‍ച്ചകള്‍ നടത്താനും പ്രവര്‍ത്തനത്തിനും സെക്രട്ടേറിയറ്റിലെ ഓഫിസില്‍ സൗകര്യമില്ലെന്ന കാരണം കണ്ടെത്തിയാണ് പുറത്ത് ഓഫിസ് തുറന്നത്.അന്നത് വിവാദമായപ്പോള്‍ റീ ബില്‍ഡ് കേരളയുടെ സി.ഇ.ഒ വി. വേണു വിശദീകരണവുമായി രംഗത്തുവന്നിരുന്നു. സെക്രട്ടേറിയറ്റിലെ രണ്ടാം അനക്‌സില്‍ സ്ഥലം ഉണ്ടായിരിക്കെയാണ് ലക്ഷങ്ങള്‍ വാടക നല്‍കി ആസ്ഥാന ഓഫിസ് സ്വകാര്യ കെട്ടിടത്തിലേയ്ക്ക് മാറ്റിയത്.
ഈ ആസ്ഥാന ഓഫിസിലും പ്രൊജക്ട് ഓഫിസിനുള്ള സ്ഥലമുണ്ടെങ്കിലും ഇതിനും പ്രത്യേക ഓഫിസ് തുറന്ന് ധൂര്‍ത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണ് സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."