HOME
DETAILS

കൈഫല്‍ ഹാല്‍...യാ...ഹബീബീ...

  
backup
September 24 2019 | 08:09 AM

gulf-feature-1222223

ലയാളികളില്‍ ബഹുഭൂരിപക്ഷത്തിനും ഇപ്പറഞ്ഞതിന്റെ പരിഭാഷ പറഞ്ഞു കൊടുക്കേണ്ടതുണ്ടാവില്ല. കാരണം പ്രവാസ ജീവിതത്തിന്റെ ചൂടും ചൂരുമേറ്റവര്‍ക്കെല്ലാം ഈ നീട്ടിവിളിയുടെ അര്‍ഥവും ഊഷ്മളതയുമൊക്കെ വേണ്ടുവോളമറിയാം. മലയാളി അറബു നാട്ടിലേക്ക് ജീവിതം പച്ചപിടിപ്പിക്കാന്‍ പോയിത്തുടങ്ങിയിട്ട് കാലമേറെക്കടന്നു പോയി. മണലാരിണ്യത്തിലെ വിയര്‍പ്പും വിരഹവുമെല്ലാം നമ്മള്‍ ഏറെ അനുഭവിച്ചറിഞ്ഞു. എണ്ണപ്പണത്തിന്റെ പത്രാസുകള്‍ ഇന്നാട്ടിന്റെ മുക്കുമൂലകളില്‍ തെളിഞ്ഞുവന്നു.
അറബികളുടെ സ്‌നേഹവും അവരുടെ സൗഹൃദങ്ങളും കാരുണ്യവുമെല്ലാം കണ്ടറിഞ്ഞ മലയാളികളുടെ എണ്ണം പരകോടികളാണ്. ദുബായിയും അബുദാബിയും ദോഹയും മസ്‌കറ്റും മനാമയും ജിദ്ദയുമെല്ലാം കോഴിക്കോട്ടങ്ങാടി പോലെ നമുക്ക് പരിചിതം. കടലുകള്‍ക്കപ്പുറത്തുള്ള അറബു നാടുകളിലേക്ക് കുറഞ്ഞ മണിക്കൂറുകള്‍കൊണ്ട് പറന്നെത്താവുന്ന അവസ്ഥയിലായി. അറബികളുടെ സംസ്‌കാരവും ജീവിതരീതികളുമെല്ലാം അടുത്തറിയാനുള്ള സൗഭാഗ്യമുണ്ടായ മലയാളിക്ക് അവന്റെ ജീവിതത്തില്‍ പലപ്പോഴും അത് പകര്‍ത്തുന്നതില്‍ മടിയുണ്ടായില്ല. പക്ഷേ പലപ്പോഴും അത് അവിടെമാത്രമായി ചുരുങ്ങി. സ്വന്തം നാട്ടിലും കുടുംബത്തിലും സമൂഹത്തിലുമെത്തുമ്പോള്‍ എന്തോ ഈ നന്മകളും ശൈലികളുമെല്ലാം നമ്മള്‍ മറന്ന് അഹങ്കാരികളും സ്വാര്‍ഥരുമായി മാറി. എവിടെ ചെന്നാലും ആ നാട്ടിന്റെ രീതികളോട് പൊരുത്തപ്പെടാനും അവിടുത്തെ ഭാഷപഠിക്കാനുമെല്ലാം മലയാളി മുന്നിലാണ്.

കുറെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നിടത്തേക്ക് നാം കടന്നു ചെല്ലുമ്പോള്‍ കൂട്ടത്തിലെ നാം അറിയുന്ന ആളുടെ അടുത്ത് ചെന്ന് അയാള്‍ക്ക് കൈകൊടുത്തു സംസാരിക്കുകയാണ് മലയാളിയുടെ രീതി.അറബികളുടെ ശൈലി നമ്മെ അത്ഭുതപ്പെടുത്തും. കൂട്ടത്തിലുള്ള ഓരോരുത്തര്‍ക്കും കൈകൊടുത്ത് ചെറിയ കുട്ടികളെപ്പോലും പരിഗണിക്കുന്ന മനസ് എത്ര വിശാലമാണെന്ന് നമുക്ക് മനസിലാക്കാം. ഇങ്ങനെ ഒരു പാട് ഹൃദ്യമായ പെരുമാറ്റ രീതികള്‍ അറബികള്‍ കാണിക്കുന്നു.

ഓഫിസുകളിലായാലും മറ്റിടങ്ങളിലായാലും മേലുദ്യോഗസ്ഥരെ കപട ബഹുമാനം കൊണ്ട് പൊതിയുന്നവരാണ് പലപ്പോഴും നാം. അറബികള്‍ തന്റെ മേലുദ്യോഗസ്ഥന്‍ ആണെങ്കില്‍ പോലും പേര് വിളിച്ചാണ് അഭിസംബോധന ചെയ്യുക. ആരെയും മകന്റെ പേര് ചേര്‍ത്തു വിളിക്കുന്ന രീതിയാണ് അവര്‍ക്കിഷ്ടം.

അറബികള്‍ എളുപ്പം ദേഷ്യം പിടിക്കുന്നവരാണെങ്കിലും എളുപ്പം തണുക്കും. ഉടന്‍ കുറ്റബോധമുണ്ടായി അടുത്ത് വന്ന സലാം ചൊല്ലി പിരിയും. നമ്മള്‍ മലയാളികളെപ്പോലെ ദേഷ്യം പകയാക്കി ഉള്ളില്‍ വച്ച് നടക്കാറേയില്ല അവര്‍. എന്തൊരു നിസ്സാര കാര്യം നാം മറ്റൊരാള്‍ക്ക് ചെയ്തു കൊടുത്താലും ശുക്‌റന്‍ ( നന്ദി) എന്ന് പറയുകയും ദൈവത്തോട് നമുക്ക് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന രീതി എത്ര മഹനീയമാണ്. സൗഹൃദമായാലും പരിചയപ്പെടലായാലും നേരെ ചൊവ്വേ വിഷയത്തിലേക്ക് കടക്കുന്ന രീതിക്ക് പകരം കുശലാന്വേഷണങ്ങള്‍ നടത്തി പരസ്പരം പ്രാര്‍ത്ഥനാ വചനങ്ങള്‍ ഒക്കെ ചൊരിഞ്ഞേ അറബികള്‍ വിഷയത്തിലേക്ക് കടക്കൂ.

ഫോണ്‍ ചെയ്യുമ്പോള്‍ പോലും ഇത്തരം അനുഭവങ്ങള്‍ നമുക്കുണ്ടാകും. അതേപൊലെ സംസാരം അവസാനിക്കുമ്പോഴും നമുക്ക് വേണ്ട് പ്രാര്‍ഥിച്ചായിരിക്കും നിര്‍ത്തുക. സ്ത്രീകളോട് ഏറ്റവും മാന്യമായി മാത്രമേ അറബികള്‍ പെരുമാറൂവെന്നത് ആ ഉത്കൃഷ്ട സ്വഭാവത്തിന്റെ ഏറ്റവും വലിയ മാതൃകയാണ്. എവിടെ ചെന്നാലും അവിടെ അവര്‍ക്കാണ് മുന്‍ഗണന . റോഡ് ക്രോസ് ചെയ്യാന്‍ സ്ത്രീകള്‍ വേണ്ടി വണ്ടികള്‍ നിര്‍ത്തിയിട്ടു കൊടുക്കുന്നതും കാണാം.

അറബികളുടെ ആലിംഗനം ഏറെ പ്രസിദ്ധമാണല്ലോ.എത് മുഷിഞ്ഞ വസ്ത്രം അണിഞ്ഞവനെയും അവര്‍ പുണര്‍ന്നിരിക്കും. എവിടെയും അവര്‍ വലതു ഭാഗത്തെ ആളുകള്‍ക്ക് പ്രത്യേക പരിഗണന നല്കും . വലിപ്പ ചെറുപ്പമോ ദേശ ഭാഷാ വ്യത്യാസമോ ഇല്ലാതെ സലാം പറയും. ദൈവവിധിയിലെ അചഞ്ചലമായ വിശ്വാസം അവര്‍ക്ക് എന്നും ആത്മധൈര്യം നല്‍കുന്നു. മരണത്തില്‍ ഏറെ വേദനിക്കില്ല. മരണം സങ്കടപ്പെടാന്‍ ഉള്ളതല്ല എന്നാണു ഇവരുടെ പക്ഷം . ജനിച്ചത് നമ്മുടെ ഇഷ്ടത്താലല്ല. അപ്പോള്‍ മരണവും അങ്ങനെ തന്നെ എന്നാണ് കാഴ്ചപ്പാട്.

എന്ത് ഭക്ഷണം കഴിക്കുമ്പോഴും അത് വഴി പോകുന്നവരെയും കാണുന്നവരെയും ഒക്കെ 'ഫദ്ദല്‍' സദയം വരൂ എന്ന് പറഞ്ഞു ക്ഷണിക്കും . ഒന്നിച്ചുള്ള ഭക്ഷണം കഴിക്കലാണ് അവരുടെ പൊതുവേയുള്ള രീതി.വലിയ തളികകള്‍ക്കരികില്‍ എല്ലാവരും ഒന്നിച്ചിരിക്കും. അന്നേരം അവരുടെ കൈകള്‍ കൂട്ടിമുട്ടുന്നതോ ഒരേ പാത്രത്തില്‍ നിന്ന് ഒന്നിച്ചു കഴിക്കുന്നതിലോ അവര്‍ക്ക് ഒരു നീരസവും ഇല്ല.

ഒരു മഹത്തായ സംസ്‌കാരത്തിന്റെ പാരമ്പര്യത്തില്‍ നിന്നുള്ള ശീലങ്ങളാണിത്. അത് നമ്മളില്‍ പലര്‍ക്കും ചിലപ്പോള്‍ ഇ്ഷ്ടമായെന്ന് വരില്ലെങ്കിലും ഇതാണ് യഥാര്‍ത്ഥ മനുഷ്യ സ്‌നേഹം. ഒരു ജീവിതവും ഈ ഭൂമിയില്‍ സ്ഥായിയല്ല. നമ്മളോരോരുത്തരും ഇവിടം വിട്ടു പോവേണ്ടവരാണ്. വെട്ടിപ്പിടിക്കുകയും തട്ടിപ്പറിക്കുകയും ചെയ്യാനുള്ള തിരക്കുകള്‍ക്കിടയില്‍ വിശ്രമത്തിനോ സ്‌നേഹാന്വേഷണത്തിനോ ഒന്നും സമയമില്ലാത്തവരാണ് നാം. അറബികളുടെ നാട്ടില്‍ പോയി സമ്പാദ്യം മാത്രം തേടുന്നവര്‍ അവരുടെ നല്ല ജീവിത സംസ്‌കാരവും കവര്‍ന്നെടുക്കേണ്ടതല്ലേ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ ജുമാ മസ്ജിദ് സര്‍വേക്കെതിരായ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

National
  •  15 days ago
No Image

നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുകയായിരുന്നു യുവതി മരിച്ചു

Kerala
  •  15 days ago
No Image

കുട്ടമ്പുഴ വനമേഖലയില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളേയും കണ്ടെത്തി, കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago