കണ്ണുകള്‍ മൂടികെട്ടി , കൈകള്‍ പിന്നോട്ട് ബന്ധിപ്പിച്ച് , തടവുകാരെ കുത്തിനിറച്ച ട്രയിനുകളുടെ ദൃശ്യം പുറത്ത്, ചൈനയില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നത് ക്രൂരമായ പീഡനങ്ങള്‍
സിന്‍ജിയാങ്ങ്; ചൈനയിലെ മുസ്‌ലിം ന്യൂനപക്ഷം അനുഭവിക്കുന്ന ഭരണകൂട ഭീകരതയുടെ ദൃശ്യങ്ങള്‍ പുറത്ത്. നിലയും വെള്ളയും വസ്ത്രം ധരിച്ച്, കണ്ണുകള്‍ മൂടികെട്ടി , കൈകള്‍ പിന്നോട്ട് ബന്ധിപ്പിച്ച് , തടവുകാരെ കുത്തിനിറച്ച ട്രയിനുകളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിന്‍ജിയാങ്ങില്‍ നിന്ന് മറ്റുള്ള ജയിലുകളിലേക്ക് ഉയ്ഗൂര്‍ മുസ്‌ലിംകളെ മാറ്റുന്ന ദൃശ്യങ്ങളാളാണിത്.
[playlist type="video" ids="777419"]
ചൈനയില്‍ ഉയ്ഗൂര്‍ മുസ്‌ലിംകളടക്കം വ്യത്യസ്ത ഗോത്രങ്ങളില്‍ പെട്ട 15 ലക്ഷം മുസ്ലിംകളെയാണ് ചൈനിസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ക്രൂരമായി പീഡിപ്പിക്കുന്നത്. കഴിഞ്ഞ മാസം പുറത്ത് വന്ന മുസ്‌ലിം സ്ത്രികളെ ഗര്‍ഭഛിദ്രം നടത്തുന്നതടക്കം ഭീതി ജനകമായ റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും ചൈനയില്‍ നിന്ന പുറത്ത വരുന്നത്.
ചൈനയിലെ ലക്ഷകണക്കിന് മുസ്ലിംകള്‍ സര്‍ക്കാരില്‍ നിന്നും കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നതെന്ന് ഹ്യുമന്‍ രൈറ്റ് വാച്ചടക്കമുള്ള സംഘടനകളും സ്ഥിതീകരിച്ചിട്ടുണ്ട്. ആസ്ട്രലിയയില്‍നിന്നുള്ള ഗവേഷകനായ നഥാന്‍ സര്‍ ആണ് പുതിയ ദൃശ്യങ്ങല്‍ പുറത്ത് വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."