അമരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലിം ലീഗിലെ നൊട്ടത്ത് മുഹമ്മദ് രാജിവെച്ചു. പഞ്ചായത്ത് ഭരണം അവിശ്വാസത്തിലൂടെ എല്‍.ഡി.എഫ് പിടിച്ചെടുക്കുകയും സി.പി.എം. സ്വതന്ത്ര മുനിഷ കടവത്ത് പ്രസിഡന്റ് ആവുകയും ചെയ്തിരുന്നു.
എന്നാല്‍ യു.ഡി.എഫിലെ മുസ്ലിംലീഗ് അംഗം നൊട്ടത്ത് മുഹമ്മദ് വൈസ് പ്രസിഡന്റ് സ്ഥാനം തുടരുകയായിരുന്നു. ഇത് ലീഗിനെ വിഷമത്തിലാക്കായതോടെയാണ് സ്ഥാനം രാജിവെക്കുവാന്‍ യു.ഡി.എഫ് തീരുമാനിച്ചത്. എല്‍.ഡി.എഫ്. ഭരണത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് യു.ഡി.എഫ്. സംവിധാനത്തിന് യോജിച്ചതല്ലെന്നതാണ് ലീഗിന്റെ അഭിപ്രായം . ഇതോടെ നൊട്ടത്ത് മുഹമ്മദ് സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു. ലീഗ് നേതൃത്വം യു.ഡി.എഫിന് കത്ത് നല്കി. പഞ്ചായത്ത് സെക്രട്ടറി അവധിയായതിനാല്‍ രാജിക്കത്ത് തപാല്‍ വഴി അയക്കുകയായിരുന്നു.
പ്രസിഡന്റ് പുറത്തായപ്പോള്‍ തന്നെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ലാതെയുള്ള ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് രാജിവെക്കാതിരുന്നതെന്ന് നൊട്ടത്ത് മുഹമ്മദ് പറഞ്ഞു. പുതിയ പ്രസിഡന്റ് തെരെഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഇനി വൈസ് പ്രസിഡന്റായി തുടരുന്നതില്‍ രാഷ്ട്രീയമായി ധാര്മികതയില്ലായെന്ന് മനസിലാക്കിയാണ് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് നേതാകളുടെ സാനിധ്യത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഈ കാര്യം ഈ സൂചിപ്പിച്ചത്. പണാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ ഇടതുപക്ഷ ം എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുവെന്നും യു.ഡി.എഫ്. കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."