ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തകരാര്‍; ഓഫിസിലേക്ക് പരാതി പ്രവാഹം
തൊട്ടില്‍പ്പാലം: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ തകരാറിലായതിനെ തുടര്‍ന്ന് എക്‌സ്‌ചേഞ്ച് ഓഫിസിലേക്ക് ഉപഭോക്താക്കളുടെ പരാതിപ്രവാഹം. കുറ്റ്യാടി, തൊട്ടില്‍പ്പാലം മേഖലകളിലാണ് ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഭാഗികമായി തകരാറിലായിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടരുന്ന പ്രതിസന്ധിയില്‍ സ്ഥാപനങ്ങളിലും മറ്റും വലിയ പ്രയാസമാണ് നേരിടുന്നത്. പരാതിപ്പെട്ടിട്ടും പരിഹാര നടപടി ഉണ്ടാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ഇന്റര്‍നെറ്റ് കഫെകള്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍,വ്യാപാര സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ ഓഫിസുകള്‍,സ്വകാര്യ റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലെല്ലാം ബി.എസ്.എന്‍.എല്‍ ലാന്റ് ഫോണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളാണുള്ളത്.
സ്ഥിരമായി സാങ്കേതിക തകരാര്‍ ഉണ്ടാകുന്നതോടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫിസുകളിലെത്തുന്ന സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുകയാണ്.
അതേസമയം ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍, മൊബൈല്‍ നെറ്റ്‌വര്‍ക്ക് എന്നിവയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തൊട്ടില്‍പ്പാലത്തെ മൊബൈല്‍ ടവറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതായിട്ട് മാസങ്ങളായി.
ഇത് കാരണം മേഖലയിലെ മൊബൈല്‍ ഉപഭോക്താക്കള്‍ വലിയ പ്രതിസന്ധി നേരിട്ടുവരികയാണ്. ഫലപ്രദമായി സേവനം ലഭിക്കാത്തതിനാല്‍ ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്കില്‍ നിന്ന് കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയുമാണ്.
തകരാര്‍ തുടര്‍ച്ചയായതോടെ ലാന്റ്‌ഫോണ്‍ ഉപഭോക്താക്കള്‍ സറണ്ടര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇതിനിടെ തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കള്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച് വേണ്ടത്ര അന്വേഷണം നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.
താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും ഉന്നത തലത്തിലുള്ള ഇടപെടലാണ് ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനത്തെ തളര്‍ത്തുന്നതെന്നാണ് വ്യാപക ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
അതേസമയം സ്വകാര്യ മൊബൈല്‍ഫോണുകളുടെ പ്രവര്‍ത്തനം മേഖലയില്‍ മെച്ചപ്പെട്ടു വരികയുമാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."