യു.ഡി.എഫ് ജനസദസ് സംഘടിപ്പിച്ചു
പേരാമ്പ്ര: മദ്യനയത്തിന്റെ പേരില്‍ സി.പി.എം നടത്തിയത് 100 കോടിയുടെ അഴിമതിയാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍. കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികലമായ മദ്യനയത്തിനെതിരേയും അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചും യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്മാന് എസ്.കെ അസ്സയിനാര്‍, കെ ബാലനാരായണന്‍, സത്യന് കടിയങ്ങാട്,രാജന് മരുതേരി, എന്‍.കെ വത്സന്, ആവള ഹമീദ്, ഇ. അശോകന്, പി. വാസു, കെ.കെ വിനോദന്‍, ഇ.വി രാമചന്ദ്രന്, കെ.പി വേണുഗോപാല്‍, പി.ജെ തോമസ്, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്, കെ. സജീവന്, പുതുക്കുടി അബ്ദുറഹിമാന്, ടി.കെ ഇബ്രാഹിം, ഭാസ്കരന് കൊഴുക്കല്ലൂര്‍, എന്‍.പി വിജയന്, ഇ.സി രാമചന്ദ്രന്, ഇ.പി മുഹമ്മദ്, ഷാജു പൊന്‍പറ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."