നിഷ്ക്രിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലിസിന് അധികാരമില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: കേസന്വേഷണത്തിന്റെ ഭാഗമായി നിഷ്ക്രിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പൊലിസിന് അധികാരമില്ലെന്ന് സുപ്രിം കോടതി. ക്രിമിനല്‍ നിയമത്തിന്റെ 102 വകുപ്പ് പ്രകാരം പൊലിസിന് പണം പോലുള്ളവ നീക്കം ചെയ്യാവുന്ന വസ്തുക്കള്‍ തൊണ്ടിയായി കണ്ടു കെട്ടാം. എന്നാല്‍ ഇതില്‍ നിഷ്ക്രിയ ആസ്തികള്‍ വരില്ലെന്നും ജസ്റ്റിസുമാരായ ദീപക് ഗുപത്, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
മഹാരാഷ്ട്രയിലെ സുധീര്‍ വസന്ത് കേസില്‍ പൊലിസ് പ്രതിയുടെ ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടിയിരുന്നു. അതോടൊപ്പം ഭൂമി, വീട് പോലുള്ള നിഷ്ക്രിയ സ്വത്തുക്കളും കണ്ടു കെട്ടി. എന്നാല്‍ നിഷ്ക്രിയ ആസ്തി കണ്ടുകെട്ടാന്‍ പൊലിസിന് അധികാരമില്ലെന്നായിരുന്നു 2010 നവംബര്‍ 29ലെ ഹൈക്കോടതി വിധി. ഇതിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സുപ്രിം കോടതിയും ശരിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."