സാന്ത്വനത്തിന്റെ നോമ്പുതുറയുമായി രണ്ടാം വര്‍ഷവും എസ്.കെ.എസ്.എസ്.എഫ്
പേരാമ്പ്ര: രോഗാതുരതയുടെ പ്രയാസങ്ങളുമായി പേരാമ്പ്രയിലെ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നോമ്പുതുറയൊരുക്കി സാന്ത്വനമാവുകയാണ് പേരാമ്പ്ര മേഖല എസ്.കെ.എസ്.എസ്.എഫ്.
വേദനകളും വിഷമങ്ങളും കടിച്ചമര്‍ത്തി പേരാമ്പ്ര ഗവ. താലൂക്ക് ഹോസ്പിറ്റലിലും ഇ.എം.എസ് സഹകരണണ ആശുപത്രിയിലും കഴിയുന്ന നൂറുക്കണക്കിനാളുകള്‍ക്കാണ് സഹചാരി റിലീഫ് സെലിന്റെ ബാനറില്‍ കമ്മിറ്റി രണ്ടാം വര്‍ഷവും നോമ്പുതുറ, അത്താഴം വിതരണം ചെയ്യുന്നത്. പുറത്തുനിന്ന് പാകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണം പ്രത്യേക ടിഫിന്‍ ബോക്‌സുകളിലാക്കി രോഗികളുടെ അടുത്തെത്തിക്കുന്നു. ജാതിമത ഭേദമെന്യേ എല്ലാവര്‍ക്കും അത്താഴ, രാത്രി ഭക്ഷണവും നല്‍കുന്നു. സന്തോഷത്തിന്റെ പെരുന്നാള്‍ ദിനത്തിലെ ഉച്ചഭക്ഷണം വിതരണം ചെയ്യാനാണ് ഇവരുടെ തീരുമാനം.
വിവിധ ശാഖകളിലെ വിഖായ ടീമിനാണ് ഓരോ ദിവസത്തെയും വിതരണച്ചുമതല. പ്രവാസികളടക്കമുള്ള അഭ്യുദയ കാംക്ഷികളില്‍ നിന്നും ശാഖ കമ്മിറ്റികളും പ്രത്യേക സബ്കമ്മിറ്റിയും ഭക്ഷണമൊരുക്കുന്നതിന് ഫണ്ട് കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."