HOME
DETAILS
MAL
കരാറുകാരന്റെ ആത്മഹത്യ: റിമാന്‍ഡിലുള്ള മൂന്നുപേരെ വീണ്ടും അറസ്റ്റ് ചെയ്തു
backup
September 24 2019 | 15:09 PM
കണ്ണൂര്‍: ചെറുപുഴ ചൂരപ്പടവിലെ കരാറുകാരനായ ജാസഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. വിശ്വാസവഞ്ചനക്കേസില്‍ കണ്ണൂര്‍ സ്പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ചെറുപുഴ ഡവലപ്പേഴ്സ് ഭാരവാഹികളായ കെ. കുഞ്ഞികൃഷ്ണന് നായര്‍(89),റോഷി ജോസ്(48), ടി.വി അബ്ദുള്‍ സലിം(43) എന്നിവരെയാണ് ഈ കേസിലും അറസ്റ്റിലായത്.
ചെറുപുഴ എസ്.ഐ മഹേഷ് കെ.നായര്‍ ചൊവ്വാഴ്ച ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ഇവരടക്കം നാലുപേര്‍ക്കെതിരെ അന്വേഷകസംഘം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്.
കുഞ്ഞികൃഷ്ണന് നായരുടെ മകനും മുന്‍ ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ കെ.കെ സുരേഷ് കുമാര്‍ (42) ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."