കോള്‍ പടവുകളിലെ പ്രധാന ചാലുകളില്‍ കുളവാഴ നിറഞ്ഞു
അന്തിക്കാട്: മുണ്ടകന്‍ കൃഷിക്കൊരുങ്ങിയ കോള്‍ പടവുകളിലെ പ്രധാന ചാലുകളില്‍ ചണ്ടിയും കുളവാഴയും നിറഞ്ഞു കിടക്കുന്നത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു.
ആലപ്പാട്, ചാഴൂര്‍ ഭാഗങ്ങളിലാണ് കുളവാഴയും ചണ്ടിയും വ്യാപകമായിട്ടുള്ളത്. ഇതു മൂലം നീരൊഴുക്ക് തടസപ്പെടുന്നുണ്ട്. കോള്‍ പാടങ്ങളിലേക്ക് വെള്ളം പമ്പു ചെയ്യുമ്പോഴാണ് ഏറെ ദുരിതം. കുളവാഴയും ചണ്ടിയും തടഞ്ഞ് മോട്ടോറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായി. ചാലില്‍ നിന്നും ഇവ നീക്കം ചെയ്യുന്നതിനായി കര്‍ഷകരില്‍ നിന്ന് പടവ് കമ്മിറ്റിക്കാര് നിശ്ചിത തുക ഈടാക്കുന്നുണ്ട്. എന്നാല്‍ ഇവ നീക്കം ചെയ്യാറില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. കുളവാഴ നിറഞ്ഞതോടെ ചാലുകളില്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. കുളവാഴയും ചണ്ടിയും നീക്കം ചെയ്യാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ജലസേചന വകുപ്പാണ് ചാലുകളില്‍ നിന്ന് കുളവാഴകള്‍ നീക്കം ചെയ്യേണ്ടതെന്നാണ് പടവ് ഭാരവാഹികള്‍ പറയുന്നത്. ജലസേചന വകുപ്പും പടവ് കമ്മിറ്റിക്കാരും പരസ്പരം പഴിചാരി രക്ഷപ്പെടുമ്പോള്‍ ദുരിതത്തിലാകുന്നത് കോള്‍ കര്‍ഷകരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."