സപ്ലൈകോ സുപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ പ്രതിഷേധബോര്‍ഡ് സ്ഥാപിച്ചതായി പരാതി
മാള: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ വിലവിവരപട്ടികയോടൊപ്പം ജീവനക്കാരുടെ പ്രതിഷേധ ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നതായി പരാതി. സപ്ലൈകോയിലെ ദിവസവേതനക്കാരെ പിരിച്ചുവിടാതിരിക്കാനാണു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നു പറയുന്നു. എന്നാല്‍ ഈ ബോര്‍ഡ് സപ്ലൈകോ സുപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ വിലവിവരപട്ടികയോട് ചേര്‍ന്നു സ്ഥാപിച്ചിരിക്കുന്നതാണ് പ്രതിഷേധത്തിനു കാരണമായിരിക്കുന്നത്. കഴിഞ്ഞ പ്രളയ സമയത്ത് സൂപ്പര്‍ മാര്‍ക്കറ്റിലേക്കു വന്ന അരി ദിവസ വേതനത്തിന്‍ ജോലി ചെയ്യുന്ന വ്യക്തിയുടെ വീട്ടില്‍ സുക്ഷിച്ച് മറിച്ചുവിറ്റുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. പ്രളയകാലത്ത് സപ്ലൈകോ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം വെള്ളം കയറി സാധനങ്ങള്‍ക്ക് കേടു സംഭവിച്ചിരുന്നു.
വെള്ളം കയറിയ സാധനങ്ങള്‍ അലക്ഷ്യമായി സുപ്പര്‍ മാര്‍ക്കറ്റിന് പുറത്ത് നിക്ഷേപിച്ചത് ജനങ്ങള്‍ എടുത്തു കൊണ്ടുപോയത് മാധ്യമങ്ങളില്‍ ഇടം പിടിക്കുകയും അതില്‍ അന്വേക്ഷണം നടത്തുകയും ചെയ്തിരുന്നു. ഇത്തരം വീഴ്ചകള്‍ മായ്ച്ച് കളയുന്നതിനായിട്ടാണ് ദിവസ വേതനക്കാരെ പിരിച്ച് വിടുന്നതിനെതിരേ പ്രതിഷേധവുമായി ചിലര്‍ രംഗത്ത് വന്നതെന്നാണ് ആരോപണമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."