' ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ നടപ്പിലാക്കണം'
കോഴിക്കോട്: ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടണെമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാര്‍ട്ടി സംസ്ഥാന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്ക് ഐ.ഡി കാര്‍ഡ് നല്‍കുക, സ്ഥിരമായ ജോലി, താമസ സ്ഥലം എന്നിവ ഏര്‍പെടുത്തുക, സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിവേദനത്തില്‍ ഉന്നയിക്കും.
ഇരുപത് വര്‍ഷമായി ജില്ലയില്‍ സ്ഥിരമായി താമസിക്കുന്ന 350 ഓളം വരുന്ന ഭിന്നലിംഗക്കാര്‍ക്ക് സ്ഥിരമായി താമസ സൗകര്യമില്ല. പലരും കടത്തിണയിലും മറ്റുമാണ് താമസിക്കുന്നത്. മൂന്ന് മാസത്തിലേറെയായി ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചെങ്കിലും ഇത് വരെ മറുപടി ലഭിച്ചിട്ടില്ല. സമൂഹത്തില്‍ സ്വര്യജീവിതം നയിക്കാനോ മുഖ്യധാരയിലേക്ക് കടന്നു വരാനോ പൊതുജനം അനുവദിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, വനിതാ പ്രസിഡന്റ് അഡ്വ. ബബില ഉമ്മര്‍ ഖാന്‍, ട്രാന്‍സ്ജന്റേഴ്‌സ് ജില്ലാ കോഡിനേറ്റര്‍ സിസിലി ജോര്‍ജ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."