ടിപ്പര്‍ അപകടങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ റാലി നടത്തി
മുക്കം: നിയമം ലംഘിച്ച് ചീറിപ്പായുന്ന ടിപ്പറുകള്‍ ഇനിയൊരപകടവും വരുത്തരുതേ എന്ന പ്രാര്‍ഥനയോടെ മുക്കം ഓര്‍ഫനേജ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ മുക്കം നഗരത്തില്‍ പ്രതിഷേധ റാലി നടത്തി. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരുന്ന വഴി സമയക്രമം പാലിക്കാതെ ഓടിയ ടിപ്പറിനടിയില്‍ പെട്ട് സ്‌കൂളിലെ അധ്യാപികയായ ഷീബയും മകള്‍ നിഫ്ത്തയും മരിച്ച സാഹചര്യത്തിലാണ് ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍ നിരത്തിലിറങ്ങിയത്. ഇരുവരുടേയും നിര്യാണത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന അനുശോചന യോഗം ദുഃഖം രേഖപ്പെടുത്തി. പ്രധാനാധ്യാപകന്‍ പി. അബ്ദു, എം. ബിനു, പി.ടി.എ പ്രസിഡന്റ് സലാം തേക്കുംകുറ്റി, പി.കെ ഇസ്മാഈല്‍, സലീം, സുനീര്‍, റമീഷ നസ്‌റിന്‍ സംസാരിച്ചു.
മുക്കം: രണ്ട് പതിറ്റാണ്ടിലധികമായി ഓര്‍ഫനേജ് ഗേള്‍സ് സ്‌കുളില്‍ സേവനം ചെയ്യുന്ന ഷീബ ടീച്ചറുടേയും മകള്‍ നിഫ്ത്തയുടേയും ആകസ്മിക വിയോഗത്തില്‍ എം.എം.ഒ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്റ്റാഫ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. എം.ഇ.എന്‍ പ്രഭ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡോ.കെ അബ്ദുല്‍ ഗഫൂര്‍, പി. അബ്ദു, സന്തോഷ് മൂത്തേടം, പി.കെ ഇസ്മായില്‍, ജയപ്രഭാവതി, ഷറഫുന്നീസ ടീച്ചര്‍, ഇസ്മായില്‍, അസീസ്, എം. ബിനു, ആമിന, അസീസ് കിഴിശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."