' ആരോഗ്യ ബോധവല്‍ക്കരണത്തില്‍ വിദ്യാര്‍ഥികളുടെ പങ്ക് നിസ്തുലം'
കൊടിയത്തൂര്‍: ആരോഗ്യ ബോധവല്‍ക്കരണത്തില്‍ വിദ്യാര്‍ഥികള്‍ വഹിക്കുന്നപങ്ക് നിസ്തുലമെന്ന് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിള്‍ എന്‍.എസ്.എസ്‌യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് അഭിപ്രായപ്പെട്ടു.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായ മാലിന്യസംസ്‌കരണം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം തുടങ്ങിയവ ആരോഗ്യകരമായസമൂഹത്തിനു അനിവാര്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗ്രാമങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ഡെങ്കിപ്പനി അടക്കമുള്ള മഴക്കാല രോഗങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിസരശുചീകരണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്തുത്യര്‍ഹമായ പങ്ക് നിര്‍വഹിക്കാന്‍കഴിയുമെന്നും ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കിയ ചെറുവാടിഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ജെ കുര്യന്‍ അധ്യക്ഷനായി. പിടി.എ പ്രസിഡന്റ് സി.പി അസീസ്, ഒ. ഇര്‍ഷാദ് ഖാന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ലുഖ്മാന്‍ ചെറുവാടി, സി.പി ഷഹീര്‍, ഉബൈദുല്ല കൊണ്ടോട്ടി, അബ്ദുല്‍ ബാരി, ശഹര്‍ബാന്‍ കോട്ട, എ. ബിജിമോള്‍, ജംഷിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."