വയോധികക്ക് മര്‍ദനം, അഗതിമന്ദിരം സൂപ്രണ്ട് റിമാന്‍ഡില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഷനും
പള്ളുരുത്തി: കൊച്ചി നഗരസഭയുടെ പള്ളുരുത്തിയിലെ അഗതിമന്ദിരത്തിലെ വനിതാ അന്തേവാസിയുടെ വയോധികയായ മാതാവിനെ മര്‍ദിച്ച സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത സൂപ്രണ്ടിനെ റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല സ്വദേശിനിയായ രാധാമണി (38)യുടെ പരാതിയില്‍ അറസ്റ്റിലായ അഗതിമന്ദിരം സൂപ്രണ്ട് തിരുവനന്തപുരം പൂന്തുറ മുക്കന്തറയില് അന്‍വര്‍ഹുസൈന്‍(50)നെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഇയാളെ അന്വേഷണവിധേയമായി നഗരസഭ സെക്രട്ടറി സസ്പെന്‍ഡ് ചെയ്തു. രാധാമണിയെ കാണാന്‍ തിങ്കളാഴ്ച രാവിലെ ഇവരുടെ മാതാവ് കാര്‍ത്ത്യായനി(74) അഗതിമന്ദിരത്തില്‍ എത്തിയപ്പോള്‍ സൂപ്രണ്ട് മര്‍ദിച്ചെന്നാണ് പരാതി. സോഷ്യല്‍ മീഡിയ വഴി ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
അതിനിടെ സൂപ്രണ്ടില്‍നിന്ന് നേരിടുന്ന പീഡനങ്ങള്‍ തുറന്നുകാട്ടി കഴിഞ്ഞ നിവസം യുവതി കൊച്ചി മേയര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണം ഒരിടത്തും എത്തിയില്ല. കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്തുള്ള വീട്ടില്‍ സൂപ്രണ്ട് രണ്ടു മാസത്തോളം ജോലിയെടുപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. അഗതിമന്ദിരത്തില്‍ അന്വേഷണത്തിനെത്തിയ നഗരസഭാ സെക്രട്ടറി സംഭവം സോഷ്യല്‍ മീഡിയയില്‍ വരാന്‍ കാരണക്കാരിയെന്ന് സംശയിച്ച് ജീവനക്കാരിയെ ശകാരിച്ചത് പ്രതിഷേധത്തിനിടയാക്കി. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."