സ്ത്രീകള്‍ ചെന്നാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം പോകുമോയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് അറിവില്ലായ്മ: സ്വാമി ഉദിത് ചൈതന്യ
ആലത്തൂര്‍: അയ്യപ്പന്‍ തന്നെയാണ് തന്നെക്കാണാന്‍ 41 ദിവസത്തെ വ്രതം എടുക്കുന്നവര്‍ വന്നാല്‍ മതിയെന്ന് നിഷ്‌കര്‍ഷച്ചതെന്ന് സ്വാമി ഉദിത് ചൈതന്യ. സ്ത്രീകള്‍ ചെന്നാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം പോകുമോയെന്നു മുഖ്യമന്ത്രി ചോദിക്കുന്നത് ഹിന്ദുആചാരങ്ങളിലെ അറിവില്ലായ്മകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കാവശ്ശേരി പരക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ അഖിലഭാരത ഭാഗവത സത്രത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രീയത പരിഗണിക്കാതെ, സുപ്രിംകോടതി വിധിയെന്ന് പറഞ്ഞ് സ്ത്രീപ്രവേശന വിഷയത്തെ കാണരുത്. ഹിന്ദുധര്‍മത്തിനുവേണ്ടി പറഞ്ഞാല്‍ ആര്‍.എസ്.എസ് എന്നുവിളിക്കുന്ന കാലമാണ്. ശബരിനലയില്‍ പൊലിസും ആക്ടിവിറ്റിസ്റ്റുകളും വന്നാല്‍ സമാധാനക്കേയാണുണ്ടാവുക. സ്ത്രീകളെ ശബരിമലക്കു കൊണ്ടുപോകലല്ല, അടുത്ത തിരഞ്ഞെടുപ്പില്‍ വനിതയെ മുഖ്യമന്ത്രിയാക്കിയാല്‍ അതാണ് സ്ര്തീപുരുഷ സമത്വവും സ്ത്രീവിമോചനവും. പ്രളയംകൊണ്ടും പഠിക്കാതെ 500 കോടിയുടെ മദ്യം കുടിച്ച അഹങ്കാരമാണ് കേരളീയരെ നയിക്കുന്നത്. ചുംബന സമരക്കാരിയെ വേഷം കെട്ടിച്ച് മലചവിട്ടിച്ച പൊലിസ് നടപടി നാണംകെട്ടതായിപ്പോയി. സ്ത്രീകള്‍ ഈറനുടുത്ത് ക്ഷേത്രത്തില്‍ പാകുന്നതിനെ വിമര്‍ശിച്ച മന്ത്രിക്കും അനുഷ്ഠാനശാസ്ത്രം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."