HOME
DETAILS
MAL
ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റിയുടെ പേരില്‍ വ്യാജ പിരിവെന്ന് ഭാരവാഹികള്‍
backup
September 24 2019 | 19:09 PM
കാസര്‍കോട്: ചരിത്ര പ്രസിദ്ധമായ ഉള്ളാള്‍ ദര്‍ഗാ കമ്മിറ്റിയുടെ പേരില്‍ ചിലര്‍ വ്യാജ പിരിവ് നടത്തുന്നതായി ദര്‍ഗാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദര്‍ഗയിലേക്ക് നല്‍കുന്ന പണമോ, ആഭരണങ്ങളോ മറ്റ് വിലയേറിയ സാധനങ്ങളോ സ്വീകരിക്കാന്‍ ഭരണസമിതി ഒരു പ്രതിനിധിയെയും നിയോഗിച്ചിട്ടില്ല.
ഉള്ളാള്‍ ദര്‍ഗയുടെ പേരില്‍ വ്യാജ ലെറ്റര്‍ഹെഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ ഉസ്താദുമാരുടെയോ സംഘടനയുടെയോ പേര് പറഞ്ഞോ ആരെങ്കിലും പിരിവിനു വേണ്ടി സമീപിച്ചാല്‍ തൊട്ടടുത്ത പൊലിസ് സ്റ്റേഷനിലോ 9845321648 എന്ന മൊബൈല്‍ നമ്പറിലോ വിവരം അറിയിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."