മദ്യനയത്തിനെതിരേ യു.ഡി.എഫ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു
താമരശേരി: മദ്യനയം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി പറഞ്ഞു.
ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ കൊടുവള്ളി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി താമരശ്ശേരിയില്‍ നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗര ഗ്രാമവ്യത്യാസങ്ങളില്ലാതെ മദ്യം വ്യാപകമാക്കാനുള്ള ഇടതുസര്‍ക്കാര്‍ ശ്രമം പ്രതിഷേധാര്‍ഹമാണ്. അബ്കാരി മുതലാളിമാര്‍ക്ക് വേണ്ടി നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍മാന്‍ എ. അരവിന്ദന്‍ അധ്യക്ഷനായി. കണ്‍വീനര്‍ കെ.വി മുഹമ്മദ് സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, പി.പി കുഞ്ഞായിന്‍, സി.ടി ഭരതന്‍മാസ്റ്റര്‍, എം.എം വിജയകുമാര്‍, പി.സി ഹബീബ് തമ്പി, വേളാട്ട് അഹമ്മദ്മാസ്റ്റര്‍, ഷരീഫ കണ്ണാടിപ്പൊയില്‍, വി.സി ഹമീദ്മാസ്റ്റര്‍, എന്‍.സി ഹുസൈന്‍ മാസ്റ്റര്‍, കെ. സരസ്വതി, വി.കെ.അബ്ദുഹാജി, പി.സി അഹമ്മദ്ഹാജി, രവി ആവിലോറ, സി.സി മോയിന്‍കുട്ടി, പി.ഗിരീഷ്‌കുമാര്‍, താര അബ്ദുറഹിമാന്‍ഹാജി, പി.പി ഹാഫിസുറഹ്മാന്‍ സംബന്ധിച്ചു. പി.എസ് മുഹമ്മദലി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."