അഫ്ഗാനില്‍ വിദേശ ടൂറിസ്റ്റുകള്‍ക്കു നേരെ തീവ്രവാദി ആക്രമണം: ആറു പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനില്‍ സൈനിക അകമ്പടിയോടെ വിനോദയാത്ര നടത്തിയ വിദേശികള്‍ക്കെതിരെയുള്ള തീവ്രവാദി ആക്രമത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പതിനൊന്നു പേരാണ് സംഘത്തിലുണ്ടായിരുന്നത്.
ഹെറാത് പ്രവശ്യയിലെ ചാശെത് ശരീഫ് ജില്ലയില്‍ വച്ച് ബാമിയാന്‍ പ്രവശ്യയിലേക്കുളള വഴിമദ്ധ്യേയാണ് അക്രമം നടന്നത്. ഒരു സംഘടനയും അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
താലിബാനാണ് അക്രമത്തിന് പിന്നിലെന്ന് ഹെറാത് ഗവര്‍ണറുടെ വാക്താവ് ജലാനി ഫര്‍ഹാദ് പറഞ്ഞു. അഫ്ഗാനികള്‍ പോലും യാത്ര ചെയ്യാന്‍ ഭയക്കുന്ന റോഡിലൂടെയാണ് വിദേശികള്‍ യാത്ര നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊള്ളക്കരും തീവ്രവാദികളുടെയും മേഖലയിലൂടെയുള്ള റോഡിലൂടെയാണ് വിദേശികള്‍ യാത്രനടത്തിയത്.
സൈനിക അകമ്പടി പോലും ഫലപ്രദമല്ല എന്നാണ് അക്രമം തെളിയിക്കുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മേഖലയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണെന്നറിഞ്ഞിട്ടും സഞ്ചാരികള്‍ ഈ വഴി തിരഞ്ഞെടുത്തതില്‍ ദുരൂഹതയേറുന്നുണ്ട്. ബാമിയാനിലെ ലോകത്തെ ഏറ്റവും വലിയ ബുദ്ധ പ്രതിമ 2001 ലാണ് താലിബാന്‍ തകര്‍ത്തത്. താലിബാനിന്റെ ശക്തി കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് ആക്രമം നടന്ന ബാമിയാന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."