HOME
DETAILS

അട്ടപ്പാടി ശിശുമരണങ്ങള്‍; ഭാരക്കുറവുമൂലമെന്ന് മെഡിക്കല്‍ രേഖകള്‍

  
backup
November 04 2018 | 06:11 AM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

മണ്ണാര്‍ക്കാട്: അട്ടപ്പാടി മേഖലയില്‍ ഈ വര്‍ഷം അമ്മമാരായവരില്‍ ആദ്യ പത്തു മാസത്തിനിടെ മരിച്ച 15 കുട്ടികളില്‍ പതിനൊന്നിനും ജനന സമയത്തു ഭാരക്കുറവുണ്ടായിരുന്നതായി മെഡിക്കല്‍ രേഖകള്‍. മരിച്ച 73 ശതമാനം കുട്ടികള്‍ക്കും വേണ്ടത്ര ആരോഗ്യവും ഭാരവും ഉണ്ടായിരുന്നില്ലെന്നതാണ് പുതിയ കണ്ടെത്തല്‍. ജനന സമയത്തു 2.500 കി.ഗ്രാം വേണ്ടിടത്തു 800 ഓളം ഗ്രാം മാത്രമാണ്് ഓരോ കുട്ടിയുടെയും ശരാശരി ഭാരം. അമ്മമാരുടെ ആരോഗ്യകുറവ് തന്നെയാണ് ഇതിനു കാരണമായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.ഗര്‍ഭാവസ്ഥയില്‍ 55 കി.ഗ്രാം വേണ്ടിടത്തു ഇവരുടെ ശരാശരി തൂക്കം 35 കി.ഗ്രാം മാത്രമായിരുന്നു.
അമ്മമാരുടെ ആരോഗ്യ കുറവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വളര്‍ച്ച പൂര്‍ത്തിയാവാതെ മാസം തികയാതെ ഉള്ള പ്രസവങ്ങളുമുണ്ടാകുന്നുണ്ട്.പോഷകാഹാര കുറവ,് പുകയില ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം, അടുപ്പിച്ചുള്ള പ്രസവങ്ങള്‍ എന്നിവ ഗര്‍ഭിണികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.ഈ വര്‍ഷം ഭാരക്കുറവു മൂലം മരിച്ച കുട്ടികളില്‍ ഏഴ് കുട്ടികളും രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രസവത്തില്‍ ജനിച്ചവരാണ്. എന്നാല്‍ കൗമാര കലം മുതല്‍ ബോധവല്‍ക്കരണം നടത്തിയും ഭാരക്കുറവുള്ള ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഭക്ഷണ കാര്യത്തിലും ആരോഗ്യ കാര്യത്തിലും പരമ്പരാഗതമായി തുടര്‍ന്ന് വരുന്ന ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ പലരും തയ്യാറാകാത്തതാണ് പ്രശ്‌നം ഗുരുതരമാവാന്‍ കാരണമെന്ന് വനിതാ ശിശു ക്ഷേമ വകുപ്പ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago