HOME
DETAILS
MAL
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് സുധീരന്‍ തന്നെ തുടരും
backup
August 04 2016 | 14:08 PM
ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തല്‍ക്കാലം സുധീരന്‍ തന്നെ തുടരും. കോണ്‍ഗ്രസ് കേരളാ ഘടകത്തിന്റെ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
കമ്മിറ്റി പുന:സംഘടിപ്പിക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് പറഞ്ഞു. ഒന്‍പതു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പുണ്ടാകും. അതുവരെ സുധീരന്‍ തന്നെ തുടരട്ടേയെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. മറ്റെല്ലാ ഭാരവാഹികളെയും മൂന്നുമാസത്തിനകം മാറ്റാനും തീരുമാനമായതായി അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."